എല്ലാവരും ഇവനെ കളിയാക്കി പക്ഷേ..

ഒരു മനുഷ്യന് എത്ര സൗകര്യങ്ങൾ ലഭിച്ചാലും അവൻ വീണ്ടും ഇല്ലായ്മയെ കുറിച്ച് മാത്രമേ ചിന്തിക്കുകയൊള്ളു. എത്രയൊക്കെ സമ്പാദിച്ചാലും അവന്റെ പരാതികളും പരിഭവങ്ങളും തീരില്ല എന്നതാണ് വാസ്തവം. മാത്രമല്ല, നാം ജീവിക്കുന്ന ഈ സമൂഹത്തിൽ സ്വന്തം ന്യുനതകളെ മറന്ന് മറ്റുള്ളവന്റെ കുറവിനെ കുറിച്ച് കളിയാക്കി ചിരിക്കുന്നവരാണ് പലരും. എന്നാൽ ന്യുനതകളെയും പരിമിതികളെയും മാറി കടന്നു യഥാർത്ഥ ജീവിത വിജയം എന്താണ് എന്ന് കാണിച്ചു തന്ന ഒരു വിഭാഗം ആളുകളുണ്ട് നമുക്കിടയിൽ. അവരെ നോക്കിയാണ് നാം ജീവിക്കേണ്ടത്. അവരാണ് നമ്മുടെ പ്രോചോദനം. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ അതിജീവിച്ച ചില അതിജീവനങ്ങളുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നത്.



Some life stories that inspire you
Some life stories that inspire you

സമന്ത കിങ്‌ഹോൺ. ഈ സ്ത്രീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇവർ ഒരു പാരാലിമ്പിക്‌സ്‌ കായിക താരമാണ്. 1996ൽ ബ്രിട്ടനിലാണ് സാമന്ത ജനിക്കുന്നത്. വളരെ ചെറുപ്പത്തിൽ കായിക മേഖലയുടെ വല്ലാത്ത താൽപര്യമായിരുന്നു. ഓട്ടമത്സരങ്ങളിലായിരുന്നു ഏറെ മികവ് പുലർത്തിയിരുന്നത്. എന്നാൽ പതിനാലാമത്തെ വയസ്സിൽ സ്കോട്ട്ലാൻഡിൽ വെച്ച് അവളുടെ സ്വപ്നങ്ങളുടെ ചിറകരിയാനായി വിധിയെന്ന വില്ലൻ ഒരു കാറപകടത്തിന്റെ രൂപത്തിലെത്തി. നട്ടെല്ലിന് ക്ഷതമേറ്റ് അരക്കു താഴെ തളർന്നു. ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും ആഗ്രഹിക്കാൻ കഴിയാത്ത അവസ്ഥയിലായി. പക്ഷെ, ശരീരം തളർന്നുവെങ്കിൽ അവളുടെ മനസ്സിനെ തകർക്കാൻ ആ അപകടത്തിന് കഴിഞ്ഞില്ലാ എന്നതാണ് സമന്തയുടെ ജീവിത വിജയം. സമന്തയുടെ ഈ അപകടത്തിന് ശേഷം ചികിത്സയ്ക്കും മറ്റുമായി ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടു. കായിക രംഗത്തുള്ള സമന്തയുടെ ജീവിതം ഏകദേശം അവസാനിച്ചു എന്ന് എല്ലാവരും വിചാരിച്ചു. എന്നാൽ അവളുടെ സ്വപ്നങ്ങൾക്ക് നല്ല ഊർജ്ജമുണ്ടായിരുന്നു. കാരണം അതിനു തിരശ്ശീല വീഴാൻ അവൾ അനുവദിച്ചില്ല.



ഏകദേശം പത്തു വർഷത്തിന് ശേഷം പാരാലിമ്പിക്‌സിൽ 100മീറ്റർ, 200മീറ്റർ, 400മീറ്റർ, 800മീറ്റർ എന്നീ ഓട്ടമത്സരങ്ങളിൽ വിജയം കുറിച്ചു. ശെരിക്കും ഒരു അതിജീവനം അവിടെ സജ്ജാതമാവുകയാണ് ചെയ്തത്. ആത്മവിശ്വാസവും ദൃഢനിശ്ചയവും കൂടെ കഠിന പ്രയത്നവും കൂടി ഉണ്ടെങ്കിൽ ഏത് വിധിക്കു മുന്നിലും ജയിച്ചു കാണിക്കാം എന്നതാണ് സാമന്തയുടെ ജീവിതവും വിജയവും.

ഇത്‌പോലെയുള്ള മറ്റു വ്യക്തികളെ കുറിച്ചറിയാനായി താഴെയുള്ള വീതിയോ കാണുക.