ചില രസകരമായ പ്രതികാര കഥകൾ.

മനുഷ്യനായിട്ടാണ് ജനിച്ചതെങ്കിൽ  അവന്റെ ഉള്ളിൽ ഒരു പ്രതികാര മനോഭാവം തീർച്ചയായും ഉണ്ടാകും. നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റൊരാളോട് പ്രതികാരം അല്ലെങ്കിൽ പക ഇല്ലാത്തതായി ഉണ്ടാകില്ല. നമുക്കറിയാം, പല ആളുകളും തങ്ങളുടെ പ്രതികാരം മൂത്ത് പലതും ചെയ്തു കൂട്ടിയ പല പ്രതികാര കഥകളും നമ്മൾ കേട്ടിട്ടുണ്ട്. വളരെ തമാശയായി മാറിയ പ്രതികാരങ്ങൾ മുതൽ ചിലത് കൊലപാതകത്തിന് വരെ കാരണമായിട്ടുണ്ട്. അത്തരത്തിലുള്ള സംഭവങ്ങൾ നാം നിരന്തരം കേട്ട് വരുന്നതാണ്. എന്നാൽ ഇവിടെ പറയുന്നത് ചില രസകരമായ പ്രതികാര കഥകളാണ്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.



Revenge
Revenge

കോപ്പിയടിച്ചയാൾ പിടിക്കപ്പെട്ടാൽ എന്ത് സംഭവിക്കും? ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്‌കൂൾ കാലഘട്ടത്തിൽ അല്ലെങ്കിൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു തവണയെങ്കിലും പരീക്ഷക്കോ മറ്റോ കോപ്പിയടിച്ചിട്ടുണ്ടാകും. അതിൽ ചുരുക്കം ആളുകൾ മാത്രമേ പിടിക്കപ്പെട്ടിട്ടുണ്ടാവുകയുള്ളൂ. ” കക്കാൻ പഠിച്ചവന് നിൽക്കാനറിയാം” എന്നാണല്ലോ ചൊല്ല്. നമ്മളൊക്കെ പഠിക്കുന്ന സമയത്ത് അധ്യാപകർ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. കോപ്പിയടിക്കുന്നത് നിങ്ങളുടെ മിടുക്കും അത് പിടിക്കുന്നത് ഞങ്ങളുടെ മിടുക്കുമാണെന്ന്. കാര്യം എന്തായാലും കോപ്പിയടിക്കുക എന്നത് വലിയൊരു കഴിവ് തന്നെയാണ്. രണ്ടു തരം ആളുകളാണ് പരീക്ഷ ഹാളിൽ കൂടുതലായും കാണുന്നത്. നന്നായി പഠിച്ചു പരീക്ഷ പാസാകുന്നവനും നന്നായി കോപ്പിയടിച്ചു പരീക്ഷ പാസാകുന്നവനും. ഇനി ഒരു രസകരമായ സംഭവം നോക്കാം. ഫ്രാൻസിലുള്ള ഒരു വ്യക്തിയാണ് എംഎൻ ലാറ്റ. ഇദ്ദേഹം നന്നായി പഠിച്ചു പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങുമായിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കോപ്പിയടി വീരനായ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അയാളാകട്ടെ പരീക്ഷകൾക്കെല്ലാം എംഎൻന്റെ പേപ്പറിൽ നോക്കി നന്നായി കോപ്പിയടിച്ചിട്ടാണ് പരീക്ഷകൾക്ക് എല്ലാം വിജയിക്കുന്നത്. അങ്ങനെ ഡിഗ്രി അവസാന വർഷ പരീക്ഷയെത്തി. അപ്പോൾ എംഎൻ ഒരു വിദ്യ ഒപ്പിച്ചു. പേപ്പർ കിട്ടിയ ഉടനെ തന്നെ എല്ലാത്തിന്റെയും ഉത്തരം തെറ്റിച്ചു എഴുതി. ഇത് അയാളുടെ സുഹൃത്ത് നോക്കി അതെ പടി പകർത്തുകയും ചെയ്തു. അയാൾ പേപ്പർ കൊടുത്ത പോയ ഉടനെ തന്നെ എംഎൻ മറ്റൊരു പേപ്പർ വാങ്ങി എല്ലാത്തിന്റെയും ശെരിയായ ഉത്തരം എഴുതി. അങ്ങനെ കുറേ കാലങ്ങൾക്കു ശേഷം അയാളെ വീണ്ടും എംഎൻ കണ്ടു മുട്ടി. അപ്പോൾ അയാൾ ചോദിച്ചു. ഞാൻ നീ എഴുതിയത് നോക്കിയാണ് പരീക്ഷക്ക് എഴുതിയത്.  എന്നിട്ടും നീ വിജയിക്കുകയും ഞാൻ പരാജയപ്പെടുകയും ചെയ്തു. അതെങ്ങനെ സംഭവിച്ചു. അപ്പോൾ എംഎൻ പറഞ്ഞു. അന്ന് ഞാൻ മനഃപൂർവ്വം ആദ്യമേ ഉത്തരങ്ങൾ എല്ലാം തന്നെ തെറ്റി എഴുതുകയും പിന്നീട് നീ പോയതിനു ശേഷം ഞാൻ ശെരിയാക്കി എഴുതകയും ചെയ്തു. സംഭവം വളരെ രസകരമായിട്ടുണ്ടല്ലേ?



ഇത്പോലെ വളരെ രസകരമായ രീതിയിൽ പ്രതികാരം ചെയ്ത ഒത്തിരി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവ എന്തൊക്കെ എന്നറിയാൻ താഴെയുള്ള വീതിയോ കാണുക.