ക്യാമറയില്‍ പകർത്തിയില്ലായിരുന്നുവെങ്കിൽ വിശ്വസിക്കാനാകാത്ത ചില സംഭവങ്ങൾ.

നമ്മുടെ ഈ ലോകം ഒരുപാട് അത്ഭുതങ്ങൾ കൊണ്ട് നിറഞ്ഞതാണ്. കൗതുകവും ആശ്ചര്യവും അത്ഭുതവും നിറഞ്ഞ നിരവധി കാര്യങ്ങൾ ദിനംപ്രതി ലോകം നമുക്ക് കാണിച്ചു തരുന്നുണ്ട്. ചില കാര്യങ്ങൾ വെറുതെ കേട്ടാൽ വിശ്വസിക്കാനാകില്ല. ഒരുപക്ഷെ, അത് ദൃശ്യങ്ങളിൽ പകർത്തിയാൽ നാം വിശ്വസിക്കാനിടയുണ്ട്. അത്തരത്തിൽ ദൃശ്യങ്ങളിൽ പകർത്തിയത് കൊണ്ട് മാത്രം വിശ്വസിക്കാവുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.



സുരക്ഷാ ജീവനക്കാരുടെ നൃത്തം. ഏതൊരു ഫങ്ഷനായാലും അത് ഭംഗിയായി പൂർത്തിയാകണമെങ്കിൽ അതിനു പിന്നിൽ പ്രവർത്തിക്കുന്ന സുരക്ഷാ ജീവനക്കാരുടെ ഒരു കയ്യൊപ്പുണ്ട് എന്നതാണ് സത്യം. മറ്റുള്ളവരെ പോലെ ഇവർക്കും പല കാര്യങ്ങളും ഇഷ്ട്ടങ്ങളും ശൈലികളുമുണ്ട്. എന്നാൽ ജോലിക്കായി ഇവർ ഇവരുടെ ഇഷ്ട്ടങ്ങളെല്ലാം മാറ്റി വെക്കുന്നു.എന്നാൽ ചില സമയങ്ങളിൽ ചിലയാളുകൾ ആവേശത്തിൽ ജോലിയുടെ കാര്യം മറന്നു ഇഷ്ട്ടങ്ങളെ പുറത്തു കൊണ്ടു വരാൻ ശ്രമിക്കാറുമുണ്ട്. അങ്ങനെ ഒരു സംഭവമുണ്ടായി. ഒരു മ്യുസിക് ഇവന്റിന് എത്തിയ ഒരു പെൺകുട്ടിയുടെ ഡാൻസ് കണ്ടു നിയന്ത്രണം വിട്ട് അവരോടൊപ്പം ഡാൻസ് കളിക്കുകയാണ് ഒരു സെക്യൂരിറ്റി ജീവനക്കാരൻ.



Flight Landing
Flight Landing

നൃത്തം ഉള്ളിൽ വലിയൊരു വികാരമായി ഉള്ളിൽ കൊണ്ട് നടക്കുന്ന ആളുകൾക്ക് ഒരു പാട്ടും കൂടെ നൃത്തം ചെയ്യാൻ ഒരാളെ കൂട്ടും കിട്ടിയാൽ പറയേണ്ട കാര്യമില്ലല്ലോ. ജോലിയൊന്നും നോക്കാതെ അയാൾ മതി മറന്നു ഡാൻസ് ചെയ്തു. കൂടെ നിന്നിരുന്ന മറ്റു രണ്ടു സെക്യൂരിറ്റി ഗാർഡ് കൂടി ഒപ്പം നൃത്തം ചെയ്യാൻ തുടങ്ങി. ഇതെല്ലാം കണ്ടു കൊണ്ട് ഒരു വികാരവുമില്ലാതെ മറ്റൊരു സെക്യൂരിറ്റി ഗാർഡ് തൊട്ടപ്പുറത്ത് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഐഡിയോ കാണുക.