ഇത്രയും ആസ്തിയുള്ള ഭിക്ഷക്കാരോ ?

പല മാർഗങ്ങളിലൂടെയും പണം സമ്പാദിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭിക്ഷയെടുത്ത് പണം സമ്പാദിച്ച് പണക്കാർ ആവുന്ന ആളുകളെ പറ്റി എന്താണ് പറയാനുള്ളത്..? പണക്കാർ എന്ന് പറഞ്ഞാൽ പോരാ കോടീശ്വരർ എന്ന് തന്നെ പറയണം. രാത്രികാലങ്ങളിൽ ഇവരുടെ ജീവിതം ആഡംബരം നിറഞ്ഞ ജീവിതമാണ്. ഇവർ പകൽ സമയങ്ങളിൽ നയിക്കുന്നത് ഭിക്ഷ എടുപ്പും ആണ് എന്ന് അറിയാൻ സാധിക്കുന്നത്.



Beggar Billionaire
Beggar Billionaire

പലരീതിയിലും പണം സമ്പാദിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ ചിലർ തട്ടിപ്പുകളിലൂടെ ഒക്കെ ആയിരിക്കും പണം സമ്പാദിച്ചിട്ടുണ്ടാവുക. എന്നാൽ വ്യത്യസ്തമായ രീതിയിലുള്ള തട്ടിപ്പുകളിലൂടെ പണം സമ്പാദിച്ച് കോടീശ്വരനായ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ കോടീശ്വരരായ ഭിക്ഷകാരെ പറ്റി. പലപ്പോഴും ഭിക്ഷക്കാരെ കാണുമ്പോൾ നമുക്ക് തോന്നുന്നത് സഹതാപമാണ്. അവരുടെ അവസ്ഥയിൽ അല്ലെങ്കിൽ അവരുടെ രോഗത്തിൽ അങ്ങനെ പല കാരണങ്ങൾ കൊണ്ട് നമുക്ക് അവരോട് സഹതാപം തോന്നുന്നു. മനുഷ്യന് മറ്റൊരു മനുഷ്യന്റെ അവസ്ഥകണ്ട് സഹതാപം തോന്നുന്നുണ്ട് എങ്കിലും അത് ഏറ്റവും നല്ല ഒരു ഗുണമാണ്.



പക്ഷേ മനുഷ്യന്റെ ഈ ബലഹീനതയെ ചിലപ്പോഴെങ്കിലും ചില ആളുകൾ മുതൽ എടുക്കാറുണ്ട്. അത്തരത്തിൽ മുതലെടുത്ത ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഭിക്ഷാടനം ഒരു ഉപജീവനമാർഗ്ഗമായി കണ്ട് അതിലൂടെ കോടീശ്വരൻമാരായ ചില ആളുകളെ പറ്റി. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുകയാണ് വേണ്ടത്. വഴിയരികിൽ ഒരു കുഞ്ഞിനെയും കൊണ്ടിരിക്കുന്ന ഒരു സ്ത്രീ, അവരെ കാണുമ്പോൾ തീർച്ചയായും സഹതാപം തോന്നും. അവരോരു ഗർഭിണിയാണെങ്കിൽ സഹതാപം ഇരട്ടിപ്പിക്കുകയും ചെയ്യും. അവർ മറ്റുള്ളവർക്ക് മുന്നിൽ കൈ നീട്ടുകയാണെങ്കിൽ മനസ്സാക്ഷിയുള്ള ആർക്കും അവർക്ക് എന്തെങ്കിലും നൽകാതെ പോകാൻ തോന്നില്ല.

നമ്മുടെ കയ്യിൽ ഉള്ള ഒരു രൂപ ആണെങ്കിൽ പോലും അത് അവർക്ക് നൽകുവാൻ നമ്മുടെ മനസ്സാക്ഷി നമ്മളെ അനുവദിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അത് നൽകിയെ നമ്മൾ പോകാറുള്ളൂ. എന്നാൽ പലവട്ടം ഇവരെ കണ്ട് ഒരാൾ അല്ലെങ്കിൽ ഇവരെ സഹായിച്ച ഒരു വ്യക്തി പിന്നീട് ഒരു ദിവസം ഇവരെ കാണുന്നത് ഇവർ ഒരു ബെൻസ് കാർ ഓടിച്ചു പോകുന്നതാണ്. ഇവരെ പിന്തുടർന്ന് ഇവരെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ നല്ല ആഡംബര ജീവിതമാണ് ഇവർ നയിക്കുന്നത് എന്ന് മനസ്സിലാക്കി. വാടകയ്ക്ക് താമസിക്കുന്ന വീട് തന്നെ വലിയ ഡോളറുകൾ നൽകിയാണ് താമസിക്കുന്നത്. കൊട്ടാരം പോലുള്ള ഒരു വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്.



ഇവരെ പറ്റി വിശദമായി അന്വേഷിച്ചപ്പോഴാണ് മനസ്സിലാക്കുന്നത് ഭിക്ഷാടനം നടത്തിയാണ് ഇത്രയും കാശുണ്ടാക്കുന്നത്. മറ്റുള്ളവർ വെറുതെ നൽകുന്ന കാശുകൊണ്ട് ഈ ആഡംബര ജീവിതം നയിക്കുകയായിരുന്നു. രണ്ടു വാഹനങ്ങൾ വരെ ഇവർക്കുണ്ട്. രണ്ടു കാലുകളും ഇല്ലാത്ത ഒരു
മനുഷ്യനെ കാണുമ്പോൾ തീർച്ചയായും സഹതാപം തോന്നും. അയാൾക്ക് ഭിക്ഷാടനം അല്ലാതെ മറ്റൊരു മാർഗവും മുൻപിൽ ഇല്ലെന്ന് നമുക്ക് തന്നെ അറിയാം. രണ്ട് കാലുകൾ ഇല്ലാതെ അയാൾ എങ്ങനെയാണ് ജോലി ചെയ്യുന്നത്. ഇങ്ങനെയൊരാൾ വിദേശ രാജ്യത്ത് പല സ്ഥലങ്ങളിൽ കാണാൻ തുടങ്ങി. എന്നാൽ പലവട്ടം ഇങ്ങനെ ഇയാളെ കണ്ടു കഴിഞ്ഞപ്പോൾ ആളുകൾ ഒരു ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.

സംശയം തോന്നിയ ഒരാൾ അയാളുടെ ചിത്രങ്ങളും വീഡിയോകളും ഫോണിൽ എടുക്കാൻ തുടങ്ങി. കുറേ വട്ടം ആയി ഇവർ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് കണ്ടപ്പോൾ ഇയാൾക്ക് അപകടം മണത്തു. പെട്ടെന്ന് രണ്ട് കാലുകളും ഇല്ലാത്ത ആൾ ഓടി പോകുന്നതാണ് കാണുവാൻ സാധിച്ചത്. എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഇയാൾക്ക് കാലുകൾ വന്നത് എന്ന് ഇപ്പോഴും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇനിയുമുണ്ട് ഇത്തരത്തിൽ നിരവധി തട്ടിപ്പ് ചെയ്ത് ആളുകളെ പറ്റി അറിയുവാൻ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.