സെക്യൂരിറ്റിക്കാരനെ വഴിവിട്ട് പ്രേമിച്ചു, ഡയാന രാജകുമാരിയെകുറിച്ചുള്ള രഹസ്യങ്ങള്‍.

ഡയാന രാജകുമാരിയെ അറിയാത്തവർ വളരെ ചുരുക്കമായിരിക്കും, ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്ന ഡയാന രാജകുമാരി, വളരെ സമ്പന്നമായ ഒരു സ്പെൻസർ കുടുംബത്തിലാണ് അവർ ജീവിച്ചിരുന്നത്. എങ്കിലും ഡയാനാ രാജകുമാരി ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം ഡയാന രാജകുമാരി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.



ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. വിവാഹശേഷം ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഒക്കെ ഇവർ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടെ. അവർ പലപ്പോഴും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. 1996 ഓഗസ്റ്റ് 28ന് ചാൾസ് രാജകുമാരനിൽ നിന്ന് ഇവർ വിവാഹമോചനം നേടുകയും ചെയ്തത്. പിന്നീട് 1997 ഓഗസ്റ്റ് 31 നാണ് ഫ്രാൻസിലെ പാരിസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന എന്നെന്നേക്കുമായി ഈ ലോകത്തോട് വിട പറയുന്നത്.



Diana
Diana

ഇന്നും ചാൾസ് രാജകുമാരന്റെ പേര് പറയുമ്പോൾ അതിനൊപ്പം എല്ലാവരും ഡയാനയേയും ഓർക്കും എന്നതാണ് അവരുടെ ഒരു പ്രത്യേകതയായി എടുത്തുപറയേണ്ടത്. ചാൾസുമായുള്ള ഡയാനയുടെ ദാമ്പത്യതകർച്ചയും അവരുടെ പൊരുത്തക്കേടുകളും വിവാഹേതരബന്ധങ്ങൾ പോലും ആ ബന്ധത്തിന് ഉലച്ചിൽ തട്ടാൻ കാരണമായിരുന്നു. അവരുടെ ബന്ധം തകർന്നതിന് തൊട്ടുപിന്നാലെ അവരുടെ ദാമ്പത്യ പ്രശ്നങ്ങളും പരസ്യമാവാൻ തുടങ്ങി.

ചാരിറ്റിപ്രവർത്തനങ്ങൾക്കുള്ള ഡയാനയുടെ ഇടപെടലും മാധ്യമങ്ങളിൽ എപ്പോഴും ആഘോഷങ്ങൾക്കുള്ള കാരണമായിരുന്നു. പ്രത്യേകിച്ച് എയ്ഡ്‌സ് രോഗികളോടുള്ള സാമൂഹിക മനോഭാവവും സ്വീകാര്യതയും എല്ലാം അവർ പ്രത്യേകമായി എടുത്തുപറഞ്ഞിരുന്നു. പ്രത്യേകമായ ക്യാമ്പുകളിലെ പങ്കാളിത്തത്തിൽ അറിയപ്പെടുകയും ചെയ്തിരുന്നു. കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനായി ഉള്ള പ്രചരണവും ബോധവൽക്കരണവും ഒക്കെ അവർ നടത്തിയിരുന്നു. കാൻസർരോഗവും മാനസികാരോഗ്യവും ബാധിച്ചവരെ സഹായിക്കാനുള്ള വഴികൾക്കായി പലപ്പോഴും പ്രവർത്തിച്ച ഒരു വ്യക്തി കൂടിയാണ് ഡയാന രാജകുമാരി.



രാജകുമാരി തുടക്കത്തിൽ അവളുടെ പേരിൽ തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. അവരുടെ സൗഹൃദവും പൊതുജനങ്ങളോടുള്ള അവരുടെ ഇടപെടൽ എല്ലാം അവരെ കൂടുതൽ ആളുകൾക്കിടയിൽ പ്രശസ്തയാക്കുകയായിരുന്നു. വിദ്യാഭ്യാസത്തിലും ഒട്ടും പുറകിൽ ആയിരുന്നില്ല ഡയാന രാജകുമാരി എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. സ്കൂളിൽ നേഴ്സറി ടീച്ചറുടെ സഹായിയായി പോലും അവർ ജോലി അനുഷ്ഠിച്ചിട്ടുണ്ട്. ജോലി എന്നത് എപ്പോഴും നമ്മുടെ സേവനമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഡയാന.മികച്ച വ്യക്തിത്വം ഉള്ള ഒരു സ്ത്രീ.