എല്ലാവരും അറിഞ്ഞിരിക്കേണ്ട മനശ്ശാസ്ത്രപരമായ തന്ത്രങ്ങൾ.

നമ്മൾ എത്ര കഴിവുള്ള ഒരു വ്യക്തിയുമായിക്കോട്ടെ, പക്ഷെ കുറെ ആളുകളോട് ഒരുമിച്ചിരുന്ന് സംസാരിക്കാൻ സാധിക്കുക അല്ലെങ്കിൽ ഒരു സഭയുടെ മുൻപിൽ നിന്ന് സംസാരിക്കാൻ സാധിക്കുകയെന്നോക്കെ പറയുന്നത് കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. സഭകമ്പമെന്നാണ് പൊതുവെ പറയാറുള്ളത്. കൂടുതൽ ആളുകൾക്കും ഈ പ്രശ്നമുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് ആണെങ്കിലും ഒരു പകപ്പ് ഉണ്ടാകും. കുറേ ആളുകൾക്ക് മുൻപിലുള്ള സംസാരിക്കാൻ സാധിക്കുകയെന്നൊക്കെ പറയുന്നത് വളരെ വലിയൊരു കഴിവാണ്. അതിനുവേണ്ടി നമ്മൾ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. എപ്പോഴും നമുക്ക് നമ്മളെ സ്വന്തമായി പ്രചോദിപ്പിച്ചു കൊണ്ടിരിക്കണം, മറ്റുള്ളവരോട് എന്ത് കാര്യങ്ങളും തുറന്നു സംസാരിക്കാൻ പറ്റണം. നോയെന്ന് പറയേണ്ടിടത്ത് നോ പറയാനുള്ള ഒരു ധൈര്യം ഉണ്ടാകണം.



Psychological strategies that everyone should know.
Psychological strategies that everyone should know.

എനിക്ക് പറ്റാത്ത കാര്യമാണെങ്കിൽ അത് പറ്റില്ലന്ന് തന്നെ പറയണം. അല്ലാതെ മറ്റുള്ളവർ എന്ത് കരുതും, അല്ലെങ്കിൽ എന്നോട് ആവശ്യപ്പെട്ട വ്യക്തി ഞാൻ അത് പറ്റില്ലന്ന് പറഞ്ഞല്ലോന്ന് വിചാരിക്കില്ലേ എന്നുള്ള രീതിയിൽ ഒന്നും നമ്മൾ ചിന്തിക്കാൻ പാടില്ല. നമുക്ക് സാധിക്കില്ല എന്ന് നമുക്ക് വിശ്വാസമുള്ളോരു കാര്യം സാധിക്കില്ലന്ന് തന്നെ പറയുകയാണ് വേണ്ടത്. അല്ലാതെ നമ്മൾ കഷ്ടപ്പെട്ട് അത് ചെയ്യാമെന്ന് മറ്റുള്ളവരോട് പറഞ്ഞിട്ട് യാതൊരു ഗുണവും നമുക്ക് ലഭിക്കാനും പോകുന്നില്ല. അത്തരം കാര്യങ്ങളെപ്പറ്റി നമ്മൾ ഒന്ന് മനസിലാക്കി വയ്ക്കുന്നത് വളരെ നല്ലതാണ്.



നമ്മളോരാളോട് സംസാരിക്കുകയാണെങ്കിൽ അയാളുടെ കണ്ണിൽ നോക്കി സംസാരിക്കുന്നതാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. കണ്ണിൽ നോക്കി സംസാരിക്കുകയെന്നു പറയുന്നത് നമ്മുടെയുള്ളിൽ കള്ളത്തരമില്ല എന്നുള്ളതിന്റെ ആദ്യത്തെ ലക്ഷണമാണ്. അതുപോലെ നമ്മളുടെ ഇപ്പുറത്തു നിൽക്കുന്ന ആൾ പറയുന്നത് കള്ളത്തരമാണോന്ന് നമുക്ക് മനസ്സിലാക്കുവാനും ഈ ഒരു രീതിയിൽ സംസാരിക്കുന്നത് വളരെയധികം സഹായിക്കുന്നുണ്ട്. കാരണം നമ്മൾ ഒരാളുടെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ നമ്മളോട് അയാൾ പറയുന്ന മറുപടിക്കൊപ്പം അയാളുടെ കണ്ണുകളിൽ പലതരത്തിലുള്ള ഭാവങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹത്തിൻറെ കണ്ണുകളിൽ ചലനം ഉണ്ടാവുകയാണെങ്കിൽ നമ്മോട് കള്ളം പറയുന്നു എന്ന് തന്നെയാണ് അതിനർത്ഥം. കൂടുതൽ ആളുകൾക്കും ദേഷ്യം വരുന്നവരാണ്.

ഇന്നത്തെ കാലത്ത് കൂടുതൽ ആൾക്കാരും പെട്ടെന്ന് ദേഷ്യം വരുന്നവരാണ്. ദേഷ്യത്തിൽ എന്തേലും നമ്മൾ പറയുകയും പ്രവർത്തിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പോൾ അതിനെയൊന്ന് കണ്ട്രോൾ ചെയ്യാൻ എപ്പോഴുമോന്ന് ശ്രമിക്കുക. അപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട സംസാരിക്കാതിരിക്കുക. കുറച്ചു സമയങ്ങൾക്ക് ശേഷം ദേഷ്യം മാറുമ്പോൾ നമ്മൾ ഒക്കെയായി മാറും.