സുരക്ഷയില്‍ മോശമായ വാഹനങ്ങൾ.

ഒരു വാഹനം വാങ്ങുവാൻ വിപണിയിലേക്ക് എത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് വാഹനത്തിന് വിപണിയിലുള്ള ഒരു പേരായിരിക്കും. അതിന്റെ റേറ്റിംഗും റിവ്യൂവുമൊക്കെ നോക്കിയിരിക്കും ഒരു വാഹനം തിരഞ്ഞെടുക്കുന്നത്. കാരണം ഒരു വാഹനമെന്ന് പറയുന്നത് പലരുടെയും സ്വപ്നങ്ങളിലൊന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ചത് വാങ്ങണമെന്നാണ് ആളുകൾ ആഗ്രഹിക്കാറുള്ളത്. ഗ്ലോബൽ NCAP പ്രകാരം ഏറ്റവും മോശമായി റേറ്റ് ചെയ്യപ്പെട്ട പത്ത് ഇന്ത്യൻ കാറുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത്തരത്തിൽ റേറ്റ് ചെയ്യപ്പെടാൻ പല കാരണങ്ങൾ ഉണ്ടായിരിക്കും. ചിലപ്പോൾ അതിന്റെ സുരക്ഷാ റേറ്റിങ്ങുകൾ ആയിരിക്കാം. പല കാരണങ്ങളാണ്



Swift Euro NCAP
Swift Euro NCAP

ഇതിൽ ഒന്നാമത്തെ വാഹനമായി വരുന്നത് മാരുതി സുസുക്കി ഇക്കോയാണ്. ഗ്ലോബൽ എൻസിഎപി ടെസ്റ്റുകളിൽ സ്ഥിരമായി മോശം പ്രകടനം കാഴ്ച വെക്കുന്നോരു വാഹനമാണ് ഇത്. അതുകൊണ്ടുതന്നെ ഇത് മോശം വാഹനങ്ങളുടെ കൂട്ടത്തിലാണ് അറിയപ്പെടുന്നത്. ഇതിന്റെ സംരക്ഷണം ദുർബലമാണെന്ന് റിപ്പോർട്ടിൽ പറയപ്പെടുന്നുണ്ട്. അതോടൊപ്പം ഇതിന്റെ ഡിസൈനിലും പ്രശ്നങ്ങൾ പറയുന്നുണ്ട്. ഡ്രൈവറുടെ കാൽമുട്ടുകൾക്ക് ആഘാതം സംഭവിക്കാൻ സാധ്യതയുള്ള ഡിസൈനാണ് എന്നാണ് പറയുന്നതെങ്കിലും, കാറിന് 2 റൈറ്റിംഗ് ലഭിച്ചിട്ടുമുണ്ട്.



ആ കൂട്ടത്തിൽ ഉള്ള രണ്ടാമത്തെ വാഹനമെന്നത് മഹീന്ദ്ര സ്കോർപിയോ. ജനപ്രിയ വാഹനമായ മഹീന്ദ്ര സ്കോർപിയോയ്ക്ക് ഗ്ലോബൽ എൻസിഎപി റേറ്റിംഗിൽ ജനപ്രിയ ഫലം ലഭിച്ചില്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഡ്രൈവറുടെ നെഞ്ചിനും തലക്കും സംരക്ഷണം കുറവായിരുന്നുവെന്നതാണ് ഇതിന് കണ്ടെത്തിയ കുറ്റം. അതുകൊണ്ടുതന്നെ ഇതിന് പൂജ്യമാണ് ലഭിച്ചത്

അടുത്തത് സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായ ഹ്യുണ്ടായ് ഇയോണാണ്. ഇതിന്റെ സ്റ്റാൻഡേർഡ് ലെവലിൽ എയർബാഗുകൾ ഉപയോഗിച്ചിരുന്നില്ല. ഗ്ലോബൽ എൻസിഎപി പരീക്ഷിച്ചപ്പോൾ മുതിർന്നവരുടെ തൊഴിൽ സംരക്ഷണ വിഭാഗത്തിൽ മോശം സീറോ സ്റ്റാർ ആണ് ലഭിച്ചത്.. ഡ്രൈവറുടെ തലയ്ക്കും നെഞ്ചിനും സംരക്ഷണം കുറവാണെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യത ലഭിക്കാൻ സാധിച്ചില്ല.



ഇക്കൂട്ടത്തിലുള്ള അടുത്ത വാഹനമെന്നു പറയുന്നത് മാരുതി സുസുക്കി സെലേറിയോയാണ്. എയർബാഗ് ഇല്ലാത്ത കാരണം തന്നെയാണ് ഈ വാഹനം പൂജ്യം റേറ്റിംഗ് നേരിടാൻ കാരണമായത്.

അടുത്ത വാഹനമെന്നത് ടാറ്റ നാനോയാണ്. ചില കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇത് മോശം പ്രകടനത്തിൽ ഇടം നേടിയത്. കാറിന്റെ വലിപ്പവും ഉയരവുമൊക്കെ ഇതിന് കാരണമാകാറുണ്ട്. ഡ്രൈവറുടെ കഴുത്ത്, നെഞ്ച് തല എന്നിവയ്ക്കുള്ള സംരക്ഷണം ഈ വാഹനത്തിൽ മോശമാണെന്നാണ് അറിയുന്നത്.