പൈലറ്റ്മാരുടെ അന്തവിശ്വസങ്ങള്‍

വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ ദിവസവും വിമാനത്തിൽ യാത്ര ചെയ്യുന്ന പൈലറ്റുമാർക്ക് ചില വിശ്വാസങ്ങൾ ഒക്കെ ഉണ്ട്. അവ എന്തൊക്കെയാണെന്ന് ഒന്ന് അറിഞ്ഞാലോ….? ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം അയാളുടെ ഏറ്റവും വലിയ ഉദ്യമമാണ് തൻറെ വിമാനത്തിൽ ഉള്ള യാത്രക്കാരെല്ലാം യഥാ സ്ഥാനത്ത് കൊണ്ടുചെന്ന് എത്തിക്കുക എന്ന് പറയുന്നത്. കാരണം നിരവധി ആളുകളുടെ ജീവൻ അദ്ദേഹത്തിൻറെ ഒരു കൈയ്യിൽ ആണ് എന്ന് തന്നെ പറയാം.



Pilots' superstitions
Pilots’ superstitions

അദ്ദേഹത്തിന് ഒരു കൈയബദ്ധം സംഭവിക്കുകയാണെങ്കിൽ നഷ്ടപ്പെടുന്നത് നിരവധി ജീവനുകളാണ്. അതുകൊണ്ടുതന്നെ ഓരോ പൈലറ്റുമാരും അഭിനന്ദനം അർഹിക്കുന്നവരും ആണ്. എന്നാൽ യാത്ര തുടങ്ങുന്നതിനു മുൻപ് ഇവർക്ക് ചില ആചാരങ്ങൾ ഒക്കെ ഉണ്ട്. അവ എന്തൊക്കെ ആണെന്നാണ് പറയാൻ പോകുന്നത്. പണ്ടു കാലം മുതലേ നിലനിൽക്കുന്ന ഒരു ആചാരമാണ് പൈലറ്റുമാർ സ്വന്തമായി വിമാനം പറക്കാൻ പഠിക്കുകയാണെങ്കിൽ പഠിപ്പിച്ച പൈലറ്റിനു ഷർട്ടിൽ നിന്നും ഒരു ഭാഗം മുറിച്ചു നൽകണം എന്നുള്ളത്. ഇതിന്റെ കാരണമെന്താണെന്ന് ചോദിക്കുകയാണെങ്കിൽ ഇതിന് ഒരു പിന്നാമ്പുറ കഥയാണ് ഉള്ളത്. പണ്ടുകാലത്ത് ഹെഡ് ഫോണുകളും മറ്റും വരുന്നതിനു മുൻപ് പൈലറ്റുമാരെ വിമാനം ഓടിക്കാൻ പഠിപ്പിക്കുമ്പോൾ മുതിർന്ന പൈലറ്റ് പറഞ്ഞുകൊടുക്കുന്നത് ഒന്നും കേൾക്കാൻ സാധിക്കില്ല.



അതിൻറെ കാരണം വിമാനത്തിൻറെ ഒച്ചയാണ്. അപ്പോൾ പുറകിലിരിക്കുന്ന പൈലറ്റ് മുന്നിലിരുന്ന് വിമാനം പറത്തുന്ന പൈലറ്റിന്റെ ഷർട്ടിൽ പിടിച്ചു വലിക്കും. അപ്പോൾ അയാൾക്ക് മനസ്സിലാകും താൻ എന്തോ തെറ്റ് ചെയ്തിട്ടുണ്ട് എന്ന്. പിന്നീട് മറ്റേ പൈലറ്റിനെ ശ്രദ്ധിക്കുകയും അദ്ദേഹം പറയുന്നത് അനുസരിച്ച് വിമാനം പറത്തുകയും ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. ഇതിനുശേഷം നന്നായി തന്നെ വിമാനം പറത്താൻ പൈലറ്റ് പഠിച്ചു കഴിയുമ്പോൾ ഷർട്ടിൽ നിന്നും കുറച്ചു ഭാഗം മുറിച്ചു എടുക്കുകയാണ്. അതിൻറെ അർത്ഥം ഇനി ഇയാളുടെ ഷർട്ടിൽ പിടിച്ച് വലിക്കണ്ട കാര്യമില്ല എന്നും. ആരുടെയും സഹായമില്ലാതെ ഇയാൾ വിമാനം പറത്താൻ പഠിച്ചു എന്നും ആണ്. അതുപോലെ പൈലറ്റുമാർക്ക് ഇടയിൽ ഒരു വിശ്വാസമുണ്ട് വിമാനത്തിലേക്ക് കയറുന്നതിനു മുൻപ് ഫോട്ടോ എടുക്കാൻ പാടില്ല എന്ന്.

അതൊരു അന്ധവിശ്വാസമാണെന്ന് ചിലർക്കെങ്കിലും തോന്നാം. പക്ഷേ പൈലറ്റുമാർക്ക് ഇടയിൽ അങ്ങനെയൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. അതിൻറെ കാരണം മറ്റൊന്നുമല്ല ഒരിക്കൽ ഒരു പൈലറ്റ് വിമാനത്തിൽ കയറുന്നതിന് മുൻപ് ഒരു ഫോട്ടോ എടുത്തു. എന്നാൽ ആ വിമാനം തകരുകയും അയാൾ മരിക്കുകയും ചെയ്തു. അതിനുശേഷം വിമാനത്തിലേക്ക് കയറുന്നതിനു മുൻപ് പൈലറ്റുമാർ ഫോട്ടോ എടുക്കില്ല എന്നാണ് പറയുന്നത്. എന്താണെങ്കിലും ആകാശത്തിൽ നിന്നുള്ള ജോലി അല്ലേ….? അവർ ഇങ്ങനെയൊക്കെ വിശ്വസിക്കുന്നതിൽ ആർക്കും തെറ്റു പറയുവാനും സാധിക്കില്ല. ഇനിയുമുണ്ട് ഇത്തരത്തിൽ പൈലറ്റുമാരുടെ നിരവധി വിശ്വാസങ്ങൾ.



അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്തുന്നതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.