ജീവിതത്തില്‍ ഭാഗ്യം കടാക്ഷിച്ച ആളുകള്‍.

വലിയ കഠിനമായ പരീക്ഷകളിൽ ജയിക്കുമ്പോഴോ അല്ലെങ്കിൽ നമ്മളൊരു മരണത്തിൽനിന്നും രക്ഷപ്പെടുമ്പോഴോക്കെ നമ്മൾ പറയുന്നൊരു വാക്കാണ് ഇതൊക്കെ എന്ത് ഭാഗ്യമാണെന്ന് ഉള്ളത്, അത്തരത്തിൽ ഭാഗ്യമുള്ള ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ക്യാമറയിൽ പതിഞ്ഞതായിരുന്നു ഇത്‌. ഇത്തരം ആളുകളുടെ ഭാഗ്യനിമിഷങ്ങളെന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു.



People who are lucky in life
People who are lucky in life

രണ്ടു പേര് ഒരു കെട്ടിടത്തിന് മുകളിൽ നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതിലോരാൾക്ക് ഒരു തലകറക്കം അനുഭവപ്പെടുന്നതുപോലെ ക്യാമറയിൽ കാണാൻ സാധിക്കുന്നുണ്ട്. ഈ ആൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീഴുകയാണ്, ഉടനെ അടുത്തുനിന്നയാൾ അയാളുടെ കൈകളിൽ കയറി പിടിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീഴാതെ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇത് കേരളത്തിൽ നടന്നോരു സംഭവമാണ്. സോഷ്യൽ മീഡിയയിലൊക്കെ ഇത് വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു. അദ്ദേഹം കൃത്യസമയത്ത് ഈ വീണ വ്യക്തിയെ പിടിച്ച് അകത്തേക്ക് വലിച്ചില്ലായിരുന്നുവെങ്കിൽ ഈ കെട്ടിടത്തിന് മുകളിൽ നിന്നും ഇദ്ദേഹം താഴേക്ക് പോകുമായിരുന്നു. അതുവഴി അദ്ദേഹത്തിന് വലിയൊരു അപകടം സംഭവിക്കുമായിരുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.



സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടുള്ള ഒരു ക്ലീഷേ തീമായിരിക്കും സുഹൃത്തുക്കൾക്ക് ഒരുമിച്ച് ലോട്ടറി അടിക്കുകയെന്ന് പറയുന്നത്. എന്നാൽ അത്തരത്തിൽ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നൊരു കാര്യമാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇവിടെ അഞ്ച് പേരെ നമുക്ക് കാണാൻ സാധിക്കും. കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്നു. വളർന്നപ്പോൾ ഐടി പ്രൊഫഷണലുകളായി മാറുകയും ചെയ്തു. ഇവരെല്ലാ വർഷവും ഷെയർ ഇട്ട് ലോട്ടറിയെടുക്കാറുണ്ടായിരുന്നു. അവർക്ക് ലോട്ടറി അടിക്കുകയും ചെയ്തു. ചെറിയ തുക ഒന്നുമല്ല ഇവർക്ക് ലോട്ടറി അടിച്ചത്. ഏകദേശം 450 കോടി രൂപയായിരുന്നു. അതോടെ ഇവരുടെ ജീവിതം തന്നെ മാറി മറിഞ്ഞുവെന്ന് പറഞ്ഞാൽ മതിയല്ലോ. ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതാണ്.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ലെയ്സ് എന്നു പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളും അത് വാങ്ങുകയും ചെയ്യും. ഒരു പായ്ക്കറ്റ് മുഴുവൻ ലഭിക്കുകയാണെങ്കിൽ അദ്ദേഹം ഒരു ഭാഗ്യവാനായ വ്യക്തി ആണെന്ന് പറയേണ്ടിയിരിക്കുന്നു. കാരണം അതിൽ കൂടുതലും എയർ ആയിരിക്കുമെന്ന് ഉറപ്പാണ്.അതുകൊണ്ട് മുഴുവൻ ലാഭിച്ചാൽ അത്‌ ഭാഗ്യമാണ്.