മരങ്ങൾ വിഴുങ്ങിയ വസ്തുക്കൾ. നിഗൂഢമായ സംഭവങ്ങള്‍.

നമുക്കറിയാം നമ്മുടെ ഈ കുഞ്ഞു ഭൂമി പച്ചപ്പിനാൽ സമ്പന്നമാണ്. കാരണം, ഇടതൂർന്ന വൃക്ഷലധാതികൾ കൊണ്ട് നീണ്ടു നിവർന്നു കിടക്കുന്ന വനങ്ങൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. സാധാരണയായി മനുഷ്യനുൾപ്പെടെയുള്ള പല ജീവികളും പല വസ്തുക്കളും വിഴുങ്ങുന്നതായി നാം കണ്ടിട്ടുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി മരങ്ങളും ചില വസ്തുക്കളെ വിഴുങ്ങാറുണ്ട്. എന്നാൽ മനുഷ്യരെ പോലെ മരങ്ങൾ ഒറ്റടിക്ക് വിഴുങ്ങാറില്ലാ എങ്കിലും മരത്തിനോട് ഏറ്റവും അടുത്തായി ചേർന്ന് നിൽക്കുന്ന പല വസ്തുക്കളും കാലക്രമേണ മരത്തിനുള്ളിലായി പോകാറുണ്ട്. അത്തരം ചില കാഴ്ച്ചകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.



Objects swallowed by trees
Objects swallowed by trees

വാഷിംഗ്ടണിലെ യാത്രക്കാരെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു കാഴ്ച്ചയുണ്ട്‌. അതായത് മരത്തിനുള്ളിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു സൈക്കിൾ. ഇത് തറയിൽ നിന്നും ഏഴു മീറ്റർ ഉയരത്തിലാണ് കേട്ടോ. പണ്ടൊരു കുട്ടി യുദ്ധത്തിന് പോയപ്പോൾ ബൈസൈക്കിൾ മരത്തിനു മുകളിൽ കെട്ടിയിട്ടതാണ് എന്നും പിന്നീട് ആ കുട്ടി മടങ്ങി വന്നില്ലാ എന്നുള്ള കഥയാണ് പലർക്കും പറയാനുള്ളത്. എന്നാൽ, മരത്തിൽ ചാരി വെച്ചിരുന്ന സൈക്കിളിന് ചുറ്റും മരച്ചില്ലകൾ വളർന്നു സൈക്കിൾ അതിനുള്ളിലായി പോയതാണ് എന്നും മറ്റു ചിലർ പറയുന്നു. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്നുള്ളത് ഇതുവരെ ആർക്കും അറിയില്ലാ എന്നത് വാസ്തവം.



ഇതുപോലെയുള്ള മറ്റു വിചിത്രമായ കാഴ്ച്ചകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.