ഈ നഴ്സിന്‍റെ മനോദൈര്യം ശ്വാസം അടക്കിപ്പിടിച്ചേ കേട്ടിരിക്കാനാകു.

ചില ആളുകളുടെ മനോദൈര്യം കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. ഇത്തരം ആളുകളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള സംഭവങ്ങള്‍ നമ്മള്‍ സോഷ്യല്‍ മീഡിയ വഴി കാണാറുണ്ട്. ഇങ്ങനെ ഒട്ടേറെ വീഡിയോകള്‍ വൈറല്‍ ആയിട്ടുമുണ്ട്. ചിലതാകട്ടെ നമുക്ക് ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ കാണാനാകു എന്നതാണ് വാസ്‌തവം. അത്തരത്തില്‍ മനോദൈര്യം കൈവിടാത്ത ഒരു നഴ്സിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.



നമ്മുക്കറിയാം ഒരു ജീവന്‍ രക്ഷിക്കുക അല്ലെങ്കില്‍ അതിന് ഏതെങ്കിലും വിധത്തില്‍ നമ്മള്‍ കാരണക്കാര്‍ ആകുക എന്നതിലപ്പുറം ദൈവത്തിനു  മുന്നില്‍ മറ്റൊരു പുണ്യ പ്രവര്‍ത്തിയില്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍  നമ്മുടെ ദൈവ നിയോഗം ആണ് എന്നതില്‍ സംശയമില്ല. എന്നാല്‍ ഒരേ സമയം രണ്ടു പേരുടെ ജീവന്‍ രക്ഷിക്കേണ്ട ദൈവ നിയോഗം ഒരാളില്‍ വന്ന് ചേര്‍ന്നാലോ? അത്തരത്തില്‍ മനസ്സാധ്യം കൈവിടാതെ ഒരു പുണ്യ പ്രവര്‍ത്തിക്ക് സാക്ഷിയായിരിക്കുകയാണ് നമ്മുടെ സ്വന്തം തിരുവനന്തപുരം ജില്ലയിലെ വെട്ടുക്കാട് സ്വദേശിയായ സുധാ ജോണി എന്ന മലയാളി നഴ്സ്. ഇത്രയും കാലത്തെ നഴ്സിങ്ങ് ജീവിതത്തിനിടയില്‍ തനിക്ക് വളരെ അപ്രതീക്ഷിതമായി ഉണ്ടായ അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്.



Nurse Story
Nurse Story

താന്‍ ഒരു നഴ്സ് എന്ന രീതിയില്‍ അഭിമാനം കൊള്ളുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സുധാ ജോണ്‍ തന്‍റെ അനുഭവം ആളുകളുമായി ഷെയര്‍ ചെയ്തത്. സുധാ ജോണ്‍ തന്‍റെ നഴ്സിംഗ് കരിയറില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവത്തെ കുറിച്ചു ചോദിച്ചാല്‍ ആദ്യം പറയുന്നത് ഈ സംഭവമാണ്. 1997 ല്‍ കൊല്ലം ജില്ലയിലെ ബെന്‍സിഗര്‍ ആശുപത്രിയില്‍ നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് രണ്ടു വര്‍ഷം അവിടെ തന്നെ ജോലി ചെയ്തു. 1998ല്‍ ആണ് തനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം ഉണ്ടാകുന്നത്. സംഭവം നടക്കുന്ന സമയം തനിക്ക് പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡിലായിരുന്നു ഡ്യൂട്ടി.  അതും നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ആ വാര്‍ഡില്‍ ഹെര്‍ണിയയുടെ സര്‍ജറിക്ക് വേണ്ടി വന്ന ഒരു പുരുഷനും അയാളുടെ എട്ടു മാസമായ ഭാര്യയും ഉണ്ടായിരുന്നു. തന്‍റെ ഡ്യൂട്ടി കഴിഞ്ഞു ചുമതല മറ്റൊരാളെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ആ വാര്‍ഡില്‍ നിന്നും ഒരാള്‍ ഓടി വന്നു പറഞ്ഞു ബാത്ത് റൂമില്‍ നിന്നും ആ ഗര്‍ഭിണിയായ സ്ത്രീയുടെ അലറല്‍ കേള്‍ക്കുന്നുണ്ട് എന്ന്. ഓടിച്ചെന്ന് വാതില്‍ തുറക്കുമ്പോള്‍ ആ സ്ത്രീ ക്ലോസറ്റില്‍ പ്രസവിച്ചിരിക്കുന്നു. ക്ലോസറ്റിലേക്ക് വീഴാതിരിക്കാന്‍ കുട്ടിയുട കാലുകള്‍ പിടിച്ചിരിക്കുന്നു ആ സ്ത്രീ. ണാ സ്ത്രീയുടെ മുഖം ഇന്നും തന്‍റെ മനസ്സില്‍ നിന്നും പോകില്ല എന്ന് സുധാ ജോണി പറയുന്നു.

ഈ മനോദൈരിയായ നഴ്സ് ആ സമയത്ത് രണ്ടു ജീവനുകളെ എങ്ങനെയാണ് രക്ഷിച്ചത് എന്നറിയാന്‍ ഈ വീഡിയോ കണ്ട്‌ നോക്കുക.