ഏത് മാർഗം ഉപയോഗിച്ചാലും ഇവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു തടവുകാര്‍ക്കും സാധിക്കില്ല.

കുറ്റം ചെയ്ത ഏതൊരാളും ഭയക്കുന്ന ഒന്നാണ് ജയിലും അതിനുള്ളിലെ ശിക്ഷകളും. പലരും അക്രമിയായി കഴിഞ്ഞതിനു ശേഷമായിരിക്കും ചിന്തിക്കുക അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലാ എന്ന്. എന്നാല്‍ കുറ്റവാളികള്‍ മാത്രമല്ല ശിക്ഷിക്കപ്പെടുന്നത് അതിലുപരി ഒരു തെറ്റും ചെയ്യാത്ത എത്രയോ നിരപരാധികളുമുണ്ട്. കിളികളെ പോലെ പാറി നടന്ന നമ്മെ പെട്ടെന്നൊരു ദിവസം നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുക എന്നത് അത്രയും വലിയ ശിക്ഷ നമുക്ക് ജീവിതത്തില്‍ ലഭിക്കാനില്ല. ഒരു തട്ടും ചെയ്യാതിരുന്നിട്ടും തടവറകള്‍ക്കുള്ളില്‍ എരിഞ്ഞു തീര്‍ന്ന എത്രയോ ജീവിതങ്ങളുടെ. പല ആളുകളും ആ ഒരു അവസ്ഥ താങ്ങാന്‍ കഴിയാതെ ജയില്‍ ചാടിയ വാര്‍ത്തകള്‍ നാം നിരവധി കേട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള വളരെയധികം സുരക്ഷാ സൌകര്യങ്ങളോട് കൂടിയ ഹൈ ടോപ്‌ ജയിലുകളും ലോകത്തുണ്ട്. ഏതൊക്കെയാണ് അത്തരം ജയിലുകളെന്നു നോക്കാം.



Jail
Jail

ആല്‍കട്രാസ് ജയില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ സംവിധാനങ്ങളോട് കൂടിയുള്ള ജയിലുകളിലൊന്നാണിത്. അതി കഠിനമായ തണുപ്പുള്ള കടലിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണത്രെ ഈ ജയിലിന്റെ സ്ഥാനം. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോ എന്ന സ്ഥലത്ത് നിന്നും 1.25മൈല്‍ അകലെയാണ് ആല്‍കട്രാസ് എന്ന ദ്വീപ്‌ സ്ഥിതി ചെയുന്നത്. ആ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ജയിലായതിനാല്‍ അതിന്റെ ആല്‍കട്രാസ് ജയില്‍ എന്ന് പേര് വിളിച്ചു. ആത്രയ്ക്ക് കഠിനമായ സുരക്ഷാ സജ്ജീകരണങ്ങള്‍ അവിടെ ഉള്ളതിനാല്‍ ഒരു തടവുകാരന് രക്ഷപ്പെടുക എന്നത് അതിസാഹസികം തന്നെ. ഇവിടെ 600പേരെ മൊത്തം ഒരേ സമയം തടവിലിടാന്‍ സാധിക്കുമെങ്കിലും ആകെ ഉണ്ടായിരുന്നത് 250 പേര് മാത്രമാണ്. വളരെയധികം ഉയരത്തിലുള്ള വമ്പന്‍ കമ്പിവേലികളാലും ഭീമന്‍ മതിലുകളാലും ചുറ്റപ്പെട്ട ഒരു ജയില്‍. മൂന്നു ബ്ലോക്കുകളായി തിരിച്ച ഈ ജയിലില്‍ ഒമ്പതോളം സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ എപ്പോഴും ഉന്നം പിഴക്കാതെ നില്‍ക്കുന്നുണ്ടാകും. മൂന്നു തടവുകാര്‍ക്ക് ഒരു സെക്യൂരിറ്റി ഗാര്‍ഡന്‍ എന്നാ രീതിയിലായിരുന്നു. മാത്രമല്ല അതി ശക്തമായ തണുപ്പിലും തടവുകാര്‍ക്കും കുളിക്കാന്‍ ചുടുവെള്ളം നല്‍കിയിരുന്നു എന്നതാണ് അവിടത്തെ മറ്റൊരു പ്രത്യേകത. ഇത് ജയില്‍ ചാടുന്ന തടവ്‌ പുള്ളികള്‍ക്ക് കടലിലെ വെള്ളത്തിന്റെ തണുപ്പ് സഹിക്കാന്‍ കഴിയാതെ ശരീരം തളരുന്ന ഒരവസ്ഥയുണ്ടാക്കും. അതിലുപരി ജയിലിനുള്ളിലെ സുരക്ഷാ സംവിധാനവും ആര്‍ക്കും മറി കടക്കാന്‍ കഴിയാത്തത്. മറ്റു ജയിലുകളില്‍ നിന്ന് നിരവധി തവണ രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപെട്ടവര്‍ വലിയ കുറ്റവാളികള്‍ തുടങ്ങീ ആളുകള്‍ അവസാനം എത്തിപ്പെടുന്നത് ആല്‍കട്രാസ് ജയിലിലേക്കാണ്. ഈ ജയിലില്‍ അകപ്പെടുക എന്നത് ഇനിയൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നര്‍ത്ഥം.



ലോകത്തില്‍ ഇതുപോലെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ജയിലുകള്‍ ഒത്തിരിയുണ്ട്. അവയെ കുറിച്ചുള്ള കൂടുതല്‍ അറിവിനായി താഴെയുള്ള വീഡിയോ കാണുക.