കപ്പലുകള്‍ കാരണം ഉണ്ടായിട്ടുള്ള വലിയ നാശനഷ്ടങ്ങൾ.

കപ്പൽ അപകടങ്ങൾ എപ്പോഴും നമുക്ക് വലിയ വേദനകളാണ് സമ്മാനിക്കുന്നത്. നമ്മുടെ മുൻപിലുള്ള കപ്പൽ അപകടത്തിന്റെ ഏറ്റവും വലിയ നേർചിത്രമാണ് ടൈറ്റാനിക്ക് മുങ്ങിയത്. ഏറ്റവും പുതിയ കപ്പൽ. ഒരിക്കലും അത് മുങ്ങില്ല എന്ന് വിശ്വസിച്ച ഒരു കപ്പലായിരുന്നു അത്. അങ്ങനെ ഒരു കപ്പലാണ് മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിപ്പോയത്. വളരെയധികം നമ്മെ വേദനിപ്പിച്ച ചരിത്രത്തിൻറെ ഇടനാഴികൾ ഇന്നും മായാത്ത നൊമ്പരമായി കിടന്ന ഒരു വാർത്തയാണ് ടൈറ്റാനിക് കപ്പലപകടം എന്ന് പറയുന്നത്. അതുപോലെ നിരവധി കപ്പലപകടങ്ങൾ നടന്നിട്ടുണ്ട്. നമ്മളെ വിസ്മയിപ്പിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് കപ്പലുകൾ എന്ന് എടുത്തു പറയണം.



Some damage caused by ships
Some damage caused by ships

ചരക്കുകൾക്ക് വേണ്ടി ആണ് കപ്പലുകൾ പൊതുവെ ഉപയോഗിക്കാറുള്ളത്. കപ്പൽ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ടൈറ്റാനിക് ആണ്. സാങ്കേതികവിദ്യ എത്രത്തോളം മാറിയിട്ടും ഇന്നും അതുപോലെ ഒരു കപ്പൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം. ആ കപ്പലിന് സംഭവിച്ചത് പോലും ദാരുണമായ അന്ത്യം തന്നെയായിരുന്നു. കപ്പലുകൾ നിയന്ത്രണംവിട്ട് ഇടിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. പലപ്പോഴും ഇങ്ങനെയുള്ള വന്‍ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചരിത്രത്തിൽ പല തരത്തിലുള്ള കപ്പൽ അപകടങ്ങളും നടന്നിട്ടുണ്ട്. അതിന് പലപ്പോഴും കാരണമാകുന്നത് അനിയന്ത്രിതമായ കപ്പലുകളുടെ ഭാരമാണ്.



ഏത് കാര്യവും കൂടുതൽ ഭാരം ആകുമ്പോൾ ഇടിക്കും എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്. കപ്പലുകൾക്ക് സംഭവിച്ചതും മറ്റൊന്നല്ല. എല്ലാവർഷവും കപ്പൽ അപകടങ്ങൾ നടക്കുന്നുണ്ട് എന്നതാണ് അതിലും വലിയ കാര്യം. പലപ്പോഴും ചരക്കുകപ്പലുകൾ ആണ് അപകടത്തിൽ പെടാറുള്ളതെങ്കിൽ മറ്റുചിലപ്പോൾ അല്ലാത്ത കപ്പലുകളും അപകടങ്ങളിൽ പെടാറുണ്ട്. ഇതിന് നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ല. കടലിൻറെ ഗതി എപ്പോഴാണ് മാറുന്നതെന്ന് ആർക്കും മുന്‍കൂട്ടി ചിന്തിക്കാന്‍ പോലും സാധിക്കില്ല. മാറിവരുന്ന പ്രകൃതി, സമുദ്രത്തിലെ തിരകൾ ഇതെല്ലാം കപ്പലുകളുടെ അപകടത്തിനു കാരണമാവാറുണ്ട്. അതോടൊപ്പം തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ ഭാരവും ഇതിന് പ്രശ്നമാകാറുണ്ട്.

എങ്കിലും കപ്പൽ അപകടങ്ങളിൽ രക്ഷപ്പെടൽ വളരെ കുറവാണ് എന്ന് പറയുന്നതാണ് സത്യം. അല്ലെങ്കിലും നടുക്കടലിൽ ഒരു അപകടം നടന്നാൽ എങ്ങനെ രക്ഷപ്പെടാനാണ്. ചരിത്രത്തിൻറെ ഏടുകളിൽ പല അപകടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എല്ലാവരുടെയും മനസ്സിലേക്ക് ഒരുപോലെ കടന്ന് വരുന്നത് ഒരുപക്ഷേ ടൈറ്റാനിക്ക് കപ്പലിന്റെ അപകടം തന്നെയായിരിക്കും.