കല്യാണത്തിന് ഇടയ്ക്ക് പണിപറ്റിക്കാന്‍ നോക്കിയതാ അവസാനം പെട്ടുപോയി.

വിവാഹം എന്നുപറയുന്നത് ജീവിതത്തിലെ വളരെയധികം അമൂല്യമായ ഒരു അവസരം തന്നെയാണ്. നമ്മുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്. ഒന്നിൽ കൂടുതൽ തവണ സംഭവിച്ചവരും ഉണ്ടായിരിക്കും. എങ്കിലും പൊതുവെ വിവാഹം എന്ന് പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന നിമിഷങ്ങളുടെ കൂട്ടത്തിൽ ആണ് പറയുന്നത്. ഏറ്റവും ഓർമയിൽ നിൽക്കുന്ന ഒന്ന് തന്നെ ആയിരിക്കണം. എന്നും നമുക്ക് സന്തോഷത്തോടെ ഓർക്കാൻ പറ്റുന്ന ഒരു ദിവസം ആയിരിക്കണം.



എന്നാൽ ആ ദിവസം തന്നെ ഏറ്റവും വലിയ മണ്ടത്തരങ്ങൾ ഒക്കെ സംഭവിച്ചാലോ.? എന്തൊരു കഷ്ടം ആയിരിക്കുമല്ലേ ആ അവസ്ഥ. അവസ്ഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്. വിവാഹ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത ചില അനുഭവങ്ങൾ ലഭിച്ച ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തിന് ദിവസം അല്പം മദ്യപാനം ഒക്കെ ഉള്ളതാണ്. പലപ്പോഴും ചില വിവാഹങ്ങൾ അതിൻറെ പേരിൽ കുളം ആവുകയും ചെയ്യാറുണ്ട്.



Looked to work between weddings
Looked to work between weddings

ചിലപ്പോൾ പെണ്ണിൻറെ വീട്ടുകാർ അല്ലെങ്കിൽ ചെറുക്കന്റെ വീട്ടുകാരൊക്കെ ആയിരിക്കും ഇങ്ങനെ മദ്യപാനം നടത്തുന്നത്. എന്നാൽ സ്വന്തം വിവാഹത്തിന് മദ്യപിച്ചു വരുന്ന ഒരു വരനെ പറ്റി പറയുകയാണെങ്കിലോ.? അതും ചെറിയ രീതിയിൽ ആയിരുന്നു അയാൾ മദ്യപിച്ചത് എന്ന് പറയണം. ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാൾ. മദ്യപിച്ചത് ആണോ ഇനി സുഹൃത്തുക്കൾ ആരെങ്കിലും ഇയാൾക്ക് പണി കൊടുത്തതാണോ എന്ന് അറിയില്ല. എങ്കിലും നല്ല രീതിയിൽ മദ്യപിച്ച അവസ്ഥയിൽ ആയിരുന്നു. മദ്യപിച്ച് ബോധം ഇല്ലാത്ത ഇയാൾ വധുവിനെ മാല ഇടുന്നതിനു പകരം വധുവിനെ അരികിൽ നിന്ന് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ ആണ് മാലയിടുന്നത്.

വധുവിന്റെ കഴുത്തിലേക്ക് മാലയിടാനായി ആവുന്നത്ര ഇദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ബോധം ഇല്ലാത്തതുകൊണ്ട് ആവാം അത് ശരിയായ രീതിയിൽ വധുവിന്റെ കഴുത്തിലേക്ക് വീഴുന്നില്ല. പിന്നെ ഒരു വിധത്തിൽ ആരെയെങ്കിലും മാലയിടണമല്ലോ എന്ന് കരുതി ആയിരിക്കും വധുവിന്റെ അരികിൽ നിന്ന് പെൺകുട്ടിയിൽ തന്നെ മാല വീണത്. ബോധം വന്നതിനുശേഷം ആരെങ്കിലും അയാളെ ആ വീഡിയോ കാണിക്കുകയാണെങ്കിൽ അത് നന്നായിരിക്കും എന്ന് തോന്നുന്നു. കാരണം അത്രയ്ക്ക് പ്രകടനങ്ങൾ ആയിരുന്നു അയാൾ അതിൽ കാണിച്ചു വെച്ചിരിക്കുന്നത്. ചെറുക്കനും പെണ്ണിനും ഇഷ്ടമില്ലാതെ വിവാഹം കഴിക്കുകയാണെങ്കിലോ.?



രണ്ടുപേർക്കും വിവാഹം കഴിക്കുന്നതിനു താൽപര്യമില്ലാതെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിക്കുകയാണെങ്കിൽ അവരുടെ ഓരോ പ്രവർത്തികളിലും അത് തെളിയുകയും ചെയ്യും. അങ്ങനെ ഒരു വിവാഹത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇവിടെ ചെറുക്കനും പെണ്ണും തമ്മിൽ മാലയിടുന്നത് തന്നെ എന്തോ യുദ്ധത്തിനു പോകുന്നതു പോലെയാണ്. ആദ്യം പെണ്ണിന്റെ കഴുത്തിലേക്ക് മാല എറിഞ്ഞു കൊടുക്കുകയാണ് വരനെ ആണ് കാണുന്നത്. പെൺകുട്ടിയാണെങ്കിൽ മാലയിടുന്നത് അയാളുടെ മുഖത്ത് പോലും നോക്കാതെയാണ്.

ഇങ്ങനെയാണ് രണ്ടുപേരും പ്രതിഷേധിക്കുന്നത്. മധുരം വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ പെൺകുട്ടി അയാളുടെ മുഖത്ത് നോക്കാതെ മൂക്കിലേക്ക് ആണ് വെച്ചു കൊടുക്കുന്നത്. വരൻ ആണെങ്കിൽ ദേഷ്യത്തിൽ മധുരം എടുത്ത് അവളുടെ വായിലേക്ക് കുത്തി നിറക്കാൻ ആണ് ശ്രമിക്കുന്നത്. ഈ ചെഷ്ടകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇരുവർക്കും ഈ വിവാഹം ഇഷ്ടമായിരുന്നില്ലെന്നും വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രം നടന്ന ഒരു വിവാഹം ആണ് ഇത് എന്നും മനസിലായിട്ടുണ്ട്.

ഇനിയുമുണ്ട് ഈ തരത്തിൽ വളരെ രസകരമായ ചില വിവാഹ അബദ്ധങ്ങൾ. ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.