തെറ്റായ എതിരാളികളുമായി പോരാടിയവർ.

ഒരു ജീവി അതിന്റെ ഇരയെ പിടിക്കുന്നത് കാണാൻ വളരെ രസകരമായ ഒരു കാഴ്ച തന്നെയാണ്. ഇതിൽ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. വേട്ടക്കാരനും ഇരയും. എപ്പോഴും വേട്ടക്കാരൻ ജയിക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. വേട്ടക്കാരനായിരിക്കും ശക്തിയിൽ ഒന്നാമത്. പരാജയപ്പെടുന്നതും ജീവൻ നഷ്ട്ടപ്പെടുന്നതുമെല്ലാം ഇര മാത്രം. എന്നാൽ ഇവിടെ കഥ മാറുകയാണ്. ഇവിടെ ശക്തനും ചെറുത്തു നിൽക്കുന്നതും ഇരയാണ്. അത്തരത്തിലുള്ള നിരവധി സന്ദർഭങ്ങൾ നമ്മുടെ ഈ പ്രകൃതിയിൽ നടക്കുന്നുണ്ട്. ഇര അതിന്റെ ശത്രുവിനെ ഏതെല്ലാം രീതിയിലാണ് ചെറുത്തു നിൽക്കുന്നത് എന്ന് നോക്കാം.



Komodo Dragon vs Python
Komodo Dragon vs Python

കംഗാരുവും നായയും. കാംഗാരു എല്ലാവരും ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു ജീവിയാണ്. മാത്രമല്ല ആളുകളിൽ ഏറെ കൗതുകമുണർത്തുന്നതുമാണ്. അതിന്റെ കുഞ്ഞിനെ സംരക്ഷിക്കാനായി അതിന്റെ മുന്നിലുള്ള ആ സഞ്ചി തന്നെയാണ് കംഗാരുവിനെ ആളുകൾ ഇഷ്ട്ടപ്പെടാനുള്ള ഒരു പ്രധാന കാരണം. പൊതുവെ കംഗാരു ഒരു സൗമ്യ സ്വഭാവക്കാരനാണ് എങ്കിലും പരിധി വിട്ടാൽ  ഇവയുടെ സ്വഭാവം പല ജീവികളുടെയും ജീവൻ തന്നെ എടുക്കാൻ കാരണമാകാറുണ്ട്. അത്തരത്തിൽ കംഗാരുവിന്റെ രോഷം മൂത്ത ഒരു സംഭവം നോക്കാം. ഒരു കംഗാരു വെള്ളത്തിൽ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കറുത്ത നായ ഈ കംഗാരുവിന്റെ അരികിലേക്ക് ഉറക്കത്തിൽ കുരച്ചു കൊണ്ട് ഓടി വരുന്നത്. ഉടൻ തന്നെ ദേഷ്യം അതിരുവിട്ട് കാംഗാരു ആ നായയുടെ അടുത്തേക്ക് കുതിച്ചു ചാടുകയും അതിനെ വെള്ളത്തിൽ താഴ്ത്തി ഒരുപാട് ഉപദ്രവിക്കുകയും ചെയ്തു. എത്ര ഉപദ്രവിച്ചിട്ടും ആ കംഗാരുവിന്റെ ദേഷ്യം തീരുന്നില്ലായിരുന്നു.



അടുത്തതായി കഴുകനും സ്ലോത്തും തമ്മിലുണ്ടായ ഒരു സംഘർഷത്തെ കുറിച്ച് നോക്കാം. പൊതുവെ ശാന്തമായതും ഒതുങ്ങിക്കൂടി ജീവിക്കുന്ന സ്വഭാവമുള്ളവരുമായിരിക്കും സ്ലോത്ത് എന്ന ജീവി വിഭാഗം. ഇവ മറ്റുള്ള ജീവികളിൽ നിന്നും ഒഴിഞ്ഞു മാറി ഒറ്റക്കാണ് ജീവിക്കുക. വളരെ ഉയരമുള്ള മരത്തിലും പുല്ലുകൾ നിറഞ്ഞ മൈതാനത്തിലുമാണ് ഇവയെ പൊതുവേ കാണാറുള്ളത്. മടിയന്മാരായ ജീവികളായിട്ടാണ് ആളുകൾ ഇവയെ കാണുന്നത്. അങ്ങനെയിരിക്കെ ഒരു സ്ലോത്ത് മരത്തിൽ ഇരിക്കുന്ന സമയത്ത് കഴുകാൻ ഇതിനെ കാണുകയും ഭക്ഷണമാക്കാനായി ആക്രമിക്കാൻ നിൽക്കുകയും ചെയ്തു. എന്നാൽ മടിയനായ സ്ലോത്ത് തന്റെ ജീവൻ അപകടത്തിലാണ് എന്നറിഞ്ഞപ്പോൾ ആ ശാന്ത സ്വഭാവമൊക്കെ അങ്ങ് മാറ്റി വെച്ചു. എതിർത്തു നിൽക്കുകയും വളരെ തന്ത്രപരമായി തന്നെ കഴുകന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.

ഇതുപോലെ ഇര തന്റെ ശത്രുവിനെ ചെറുത്തു നിൽക്കുന്ന ഒത്തിരി സംഭവങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.