ജാപ്പനീസ് റോബോട്ട് ജീവിതത്തിലെ ഏകാന്തത ഇല്ലാതാക്കും. ആളുകള്‍ക്ക് വേണ്ടത് എല്ലാം ഈ റോബോട്ട് ചെയ്ത് കൊടുക്കും.

നിരവധി ആളുകൾ ലോകമെമ്പാടും ഒരു പങ്കാളിയെ തിരയുന്നു. പക്ഷേ ചിലപ്പോൾ ഈ തിരച്ചിൽ പൂർത്തിയാകില്ല. ആളുകൾ പ്രതീക്ഷ കൈവിടുന്നു. ലോകമെമ്പാടും വാർത്തകളിൽ ഇടം നേടിയ ഈ വ്യക്തി പങ്കാളിയെ കണ്ടെത്താനാകാതെ വന്നപ്പോൾ പുതിയ മാര്‍ഗം കണ്ടെത്തി. തന്റെ ആദ്യ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച് അദ്ദേഹം പുതിയ പ്രഖ്യാപനം നടത്തി. ‘ലോവോട്ട്’ എന്ന പേരിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ജാപ്പനീസ് റോബോട്ടിക്‌സ് സ്റ്റാർട്ടപ്പായ ഗ്രൂവ് എക്‌സ് സ്റ്റാർട്ടപ്പിലാണ് അദ്ദേഹം നിക്ഷേപം നടത്തിയത് . പ്രണയവും റോബോട്ടും ചേർന്നതാണ് ലവോട്ട്.



Robot
Robot

മെജാവ പറയുന്നതനുസരിച്ച് ഈ റോബോട്ട് 50-ലധികം സെൻസറുകൾ ഉൾക്കൊള്ളുന്നു. കൂടാതെ റോബോട്ട് മനുഷ്യന്റെ വികാരങ്ങൾ മനസ്സിലാക്കുകയും അവരുടെ ഏകാന്തത ഇല്ലാതാക്കാൻ സഹായകമാണെന്ന് തെളിയിക്കുകയും ചെയ്തു. നിലവിൽ അവ ജപ്പാനിൽ മാത്രമാണ് വിൽക്കുന്നത്. എന്നാൽ താമസിയാതെ അവ ജപ്പാന് പുറത്തും വിതരണം ചെയ്യാൻ തുടങ്ങിയേക്കും. അതേസമയം ആശുപത്രിയിലെ മാനസിക വിഭ്രാന്തിയുള്ള രോഗികളെ സുഖപ്പെടുത്താനും ഈ റോബോട്ടുകൾ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു.
രണ്ട് ലക്ഷം രൂപ മുതലാണ് റോബോട്ടിന്റെ വില. മാത്രമല്ല പ്രതിമാസം 6000 രൂപ നൽകി വാടകക്കും ഈ റോബോട്ടിനെ സ്വന്തമാക്കാം.