എന്‍റെ ഭർത്താവിന്‍റെ സുഹൃത്തുമായി എനിക്ക് അവിഹിത ബന്ധമുണ്ട്. ഞാൻ അവനോട് എങ്ങനെ പറയും..?

ഇന്ന് ഒട്ടുമിക്ക ദാമ്പത്യ ബന്ധങ്ങളും തകരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പരസ്പരമുള്ള വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ടു പോകുന്നതുകൊണ്ടാണ്. പരസ്പരം ഒരു വിശ്വാസമുണ്ടാക്കിയെടുക്കണമെങ്കിൽ ഒരു ദിവസത്തിൻറെ ചെറിയൊരു ഭാഗം എങ്കിലും പരസ്പരം സംസാരിക്കാനായി മാറ്റി വെക്കണം. എത്ര തിരക്കാണെങ്കിലും സംസാരത്തിലൂടെ നമ്മുടെ ദാമ്പത്യം ഒരു പരിധി വരെ ഊട്ടിയുറപ്പിക്കാനാകും. ഇങ്ങനെ ഒരു സാഹചര്യം നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടാകുകയാണെങ്കിൽ രണ്ടുപേർക്കും ഉള്ള മാനസികമായ എല്ലാ സമ്മർദങ്ങളും കുറയാനും എത്ര വലിയ പ്രശ്നമുണ്ടെങ്കിലും അത് പരിഹരിക്കാനായി സാധിക്കും. കാരണം ഒരു ആരോഗ്യകരമായ കുടുംബജീവിതത്തിന്റെ അടിത്തറ എന്ന് പറയുന്നത് ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും വിശ്വാസവും തന്നെയാണ്. രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും തണലായി രണ്ടുപേരും ഉണ്ടെന്ന് വിശ്വാസം ഉള്ളിലുണ്ട് നിങ്ങളുടെ ദാമ്പത്യം വിജയിച്ചു എന്നർത്ഥം. എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിൽ വിവാഹമോചനത്തിന്റെ കണക്കെടുത്തു നോക്കിയാൽ വർദ്ധിച്ചു വരുന്നതായി കാണാൻ കഴിയും. എന്തുകൊണ്ടായിരിക്കും ഇത്രയും വിവാഹമോചനങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകാൻ കാരണം എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിശ്വാസ വഞ്ചന എന്നത് പല ദാമ്പത്യത്തിന്റെയും വേരുപിഴുതെറിയുന്ന ഒരു വില്ലൻ തന്നെയാണ്. അത്തരത്തിൽ ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. അവർ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം.



I am having an affair
I am having an affair

എൻറെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി എങ്കിലും ഞാൻ എൻറെ ഭർത്താവിനെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു യുവതിയാണ്. എന്റെ ഭർത്താവ് വളരെ നല്ലവനാണ്. എന്നാൽ ഞാൻ എൻറെ ജീവിതത്തിൽ ഒരിക്കലും മറക്കാനും പൊറുക്കാനും കഴിയാത്ത ഒരു വലിയൊരു തെറ്റ് ചെയ്തു. എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും ഇടയിൽ സംഭവിക്കുന്നത് പോലെ തന്നെ ചെറിയ ചെറിയ തർക്കങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഏകദേശം കഴിഞ്ഞ എട്ടു മാസത്തോളം ആയി ഞങ്ങളുടെ ദാമ്പത്യത്തിൽ ചില ക്രമക്കേടുകൾ വന്നു തുടങ്ങി. ഈ ബന്ധം തുടരണമെന്ന് വരെ ഞാൻ ചിന്തിച്ചു തുടങ്ങി. കൂടാതെ ഞങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധം പോലും വളരെ അപൂർവമായി മാറി.



അതിനിടയിലാണ് ഞങ്ങൾ രണ്ടുപേരുടെയും ഒരു അടുത്ത സുഹൃത്തിനെ പരിചയപ്പെടുന്നത്. എന്തോ എനിക്ക് പെട്ടെന്ന് അയാളോട് അടുക്കാനാണ് തോന്നിയത്. അതുകൊണ്ടുതന്നെ എപ്പോഴും അയാളോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ രണ്ടുപേരും വളരെ അടുത്തു. ഞങ്ങൾക്കിടയിലുള്ള സംസാരം അധികരിച്ചപ്പോൾ മറ്റൊരു ബന്ധം വളർന്നു. ആദ്യമൊക്കെ ഞാൻ ചെയ്യുന്നതൊക്കെ ശരിയാണെന്ന് തോന്നി. എന്നാലിപ്പോൾ രണ്ടുപേർക്കും ഈയൊരു കാര്യത്തിൽ കുറ്റബോധം തോന്നുന്നു. എന്തോ ഞങ്ങൾക്ക് പരസ്പരം കാണാൻ പോലും തോന്നുന്നില്ല. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കണം എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഈയൊരു ബന്ധത്തെക്കുറിച്ച് ഞാൻ എൻറെ ഭർത്താവിനോട് പറഞ്ഞാൽ എന്താവും സംഭവിക്കുക? അല്ലെങ്കിൽ ഭർത്താവിൻറെ ആ സുഹൃത്ത് എൻറെ ജീവിതം തകർക്കുമോ?

എപ്‌സി ക്ലിനിക്കിലെ മാനസികാരോഗ്യ തെറാപ്പിസ്റ്റായ അഞ്ചൽ ഭട്‌നാഗർ സ്ത്രീയുടെ മാനസിക പ്രശ്‌നത്തിന് മറുപടി പറയുന്നതിങ്ങനെ”ഇത്രയും ബന്ധങ്ങൾ നഷ്‌ടപ്പെട്ടതിന് ശേഷം നിങ്ങൾ എത്രമാത്രം ഭയപ്പെടുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയും. ഈ സാഹചര്യം മുഴുവൻ കൈകാര്യം ചെയ്യുന്നത് നിങ്ങൾക്ക് എത്ര ബുദ്ധിമുട്ടാണെന്ന് ഏതൊരാൾക്കും ഊഹിക്കാൻ കഴിയുന്നതേയുള്ളൂ. നിങ്ങളുടെ ഭർത്താവിനെ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം നിങ്ങളെ വൈകാരികമായി ഏറെ ബാധിച്ചു. മാനസികമായി തകരാൻ തുടങ്ങി. നിങ്ങൾക്ക് കുറ്റബോധം തോന്നിത്തുടങ്ങി എന്നർത്ഥം. നീ ഒരു തെറ്റും ചെയ്തില്ല എന്ന് ഞാൻ പറയുന്നില്ല, എങ്കിൽകൂടിയും ചെയ്ത തെറ്റിലുണ്ടായ വിഷമം, പശ്ചാതാപം ഒരുപക്ഷേ നിങ്ങളുടെ ദാമ്പത്യത്തെ വീണ്ടെടുക്കാൻ ആകും.
നിങ്ങളുടെ വിവാഹത്തിൽ നിങ്ങൾ നിരാശയാണ് എന്ന് നിങ്ങൾ പറയുന്നു. ഇതാണ് നിങ്ങളുടെ ഭർത്താവിന്റെ സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് നയിച്ചത്. നിങ്ങൾ മറ്റൊരു ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ദിവസങ്ങൾ കഴിയുന്തോറും അത് മനസ്സിന് ഒരു ഭാരമായി തോന്നുന്നു എന്നല്ലാതെ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ ഭർത്താവിനെ അവഗണിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ബന്ധം വിരസമോ സ്നേഹരഹിതമോ ആണെങ്കിൽ അത് മനുഷ്യനെ ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ചിലപ്പോൾ ബന്ധം തകരാൻ സാധ്യതയുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ ഞാൻ നിങ്ങൾക്കൊരു ഉപദേശം തരാം, നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ഭർത്താവിനോട് തുറന്നു പറയൂ. നിങ്ങൾ അവരോടൊപ്പം ആയിരിക്കുമ്പോൾ പോലും നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നതിനെ കുറിച്ചൊക്കെ വിശദീകരിക്കുക. പരിണതഫലങ്ങൾ ഭയാനകമായിരിക്കുമെന്ന് എനിക്കറിയാം. പക്ഷേ നിങ്ങളുടെ ഭർത്താവിനോട് സത്യം പറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് അവനുമായി ബന്ധപ്പെടാൻ കഴിയില്ല.



കഴിയുമെങ്കിൽ നല്ലൊരുകൗൺസിലറുടെ സഹായം തേടുക. നിങ്ങളുടെ
വിവാഹേതര ബന്ധത്തിൽ നിങ്ങൾ രണ്ടുപേരും തമ്മിലുള്ള സ്നേഹത്തിന്റെ അഭാവം പ്രകടമാണ്. ഇതിനായി നിങ്ങൾ രണ്ടുപേരും ഒരുമിച്ചിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭർത്താവ് സത്യം അറിഞ്ഞാൽ അയാൾക്ക് ഒരുപക്ഷേ മാനസികമായി ഒന്നും അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ല. നിങ്ങളുടെ തെറ്റിന് നിങ്ങൾ ഖേദിക്കുന്നു എന്ന് പറഞ്ഞുകൊടുത്ത് ബോധ്യപ്പെടുത്തി അവരെ ആശ്വസിപ്പിക്കുക. മാത്രമല്ല നിങ്ങളുടെ സ്നേഹം അവരോട് കാണിക്കുകയും ചെയ്യുക. ഈ സാഹചര്യത്തെ നേരിടാൻ നിങ്ങൾക്ക് ഒരു കൗൺസിലറുടെ സഹായവും സ്വീകരിക്കാവുന്നതാണ്. ഇത് നിങ്ങളെ എല്ലാവിധത്തിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു .