ഇന്ത്യക്കാരെ ആരും കൊച്ചാക്കി കാണുവോന്നും വേണ്ട.

ഇന്ത്യക്കാർ പാശ്ചാത്യ രാജ്യങ്ങളെ അനുകരിച്ചു ജീവിക്കുന്നവരാണ് എന്നാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ പല കണ്ടു പിടിത്തങ്ങളുടെയും ഉത്ഭവം നമ്മുടെ ഇന്ത്യ തന്നെയാണ് എന്നതാണ് സത്യം. ആളുകൾ അവരുടെ ജോലി എളുപ്പമാക്കാൻ വേണ്ടി പല വിദ്യകളും ചെയ്യുന്നു. അവരുടെ ഐഡിയ വെച്ച് കൊണ്ട് പല ഉപകരണങ്ങളും നിർമ്മിച്ച് അവരുടെ ജോലിയുടെ വേഗത കൂട്ടുന്നു. പക്ഷെ പുറംലോകവുമായി ഇതിനു ബന്ധമുണ്ടാകില്ല. ആ കുഞ്ഞു കണ്ടുപിടിത്തങ്ങൾ അത് ഉണ്ടാക്കിയ വ്യക്തിക്കുള്ളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു എന്നതാണ് സത്യം. എന്നാൽ ഇന്ത്യയിലെ പല കണ്ടുപിടിത്തങ്ങളും ലോകത്തു വലിയ കണ്ടുപിടിത്തങ്ങൾക്കു വഴിവെച്ചു എന്നതാണ് സത്യം. ഇത്തരത്തിൽ അധികമാരും അറിയപ്പെടാതെപ്പോയ ചില കണ്ടുപിടിത്തങ്ങൾ നമുക്ക് പരിചയപ്പെടാം.



Indian Jugaad
Indian Jugaad

ഇസ്തിരി കുക്കർ. ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് തമാശയായി തോന്നുന്നുണ്ടാകുമല്ലേ. ഇസ്ത്തിരിയിട്ട ഡ്രസ്സ് കാണാൻ പ്രത്യേക ഭംഗിയും വൃത്തിയുമാണല്ലേ. എന്നാൽ, നമ്മൾ ധൃതി പിടിച്ചു എങ്ങോട്ടെങ്കിലും പോകാൻ ഡ്രസ്സ് ഇസ്ത്തിരിയിടാൻ നോക്കുമ്പൾ കറണ്ടില്ല. ചിലപ്പോൾ അയൺബോക്സ് കേടാവുകയും ചെയ്യാം. എന്നാൽ ഈ സമയത്ത് നിങ്ങൾ എന്ത് ചെയ്യും. എന്നാലിനി വിഷമിക്കണ്ട. ഒരു വിദ്യയുണ്ട്. ഒരു വീട്ടമ്മ ചെയ്‌തത്‌ ഒരു രസകരവും എന്നാൽ ഉപകാരപ്രദവുമായ കാര്യമാണ്. അതായത് ഒരു കുക്കറിൽ വെള്ളം നിറച്ചു അത് നന്നായി ചൂടാക്കിയ ശേഷം ആ കുക്കർ ഉപയോഗിച്ച് ഇസ്ത്തിരിയിട്ട്. റിസൾട് നൂറു ശതമാനവും വിജയം.



ഉദ്ധബ് ബരാളിയുടെ കണ്ടുപിടിത്തങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? 1ഇദ്ദേഹം 58കാരനായ ഒരു ആസാം സ്വദേശിയാണ്. 980കൾ മുതൽ 118 ഓളം കണ്ടുപിടിത്തങ്ങളാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്. പലതിനും പേറ്റന്റും കിട്ടിയിട്ടുണ്ട്. ഉദ്ധബ് ബരാളി എന്ന വ്യക്തിക്ക് കണ്ടുപിടിത്തങ്ങൾ എന്ന് പറയുന്നത് ഒരു പ്രത്യേക ഹരമാണ്. എന്തൊക്കെയാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ എന്ന് നോക്കാം. ഉദ്ധബ് ബരാളിയുടെ ഓരോ കണ്ടുപിടിത്തങ്ങൾക്കു പിന്നിലും മനുഷ്യസ്നേഹം ഒളിഞ്ഞു കിടപ്പുണ്ട് എന്നതാണ്. അതായത് തന്റെ നാട്ടിലെ വൃദ്ധരായ ആളുകളുടെയും വികലാംഗരായ ആളുകളുടെയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അവരുടെ ദിനചര്യകൾ സുഖമമാക്കാൻ വേണ്ടിയും ആളുകൾ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഉതകുന്ന ഉപകാരണങ്ങളാണ് ഇദ്ദേഹം നിർമ്മിച്ചിട്ടുള്ളത്. ഉദ്ധബ് ബരാളിയുടെ കണ്ടുപിടിത്തങ്ങൾ എന്തൊക്കെയാണ് എന്നറിയാനും മറ്റു വ്യക്തികളുടെ കണ്ടുപിടിത്തങ്ങൾ അറിയാനുമായി താഴെയുള്ള വീഡിയോ കാണുക.