എന്‍ജിനീയര്‍മാരുടെ മണ്ടത്തരങ്ങള്‍.

വീട് പണിയുമ്പോഴും കെട്ടിടങ്ങള്‍ പണിയുമ്പോഴും വളരെ വ്യക്തതയോടെ കൃത്യതയോടെ ചെയ്യാന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. പണിത ശേഷം ചെറിയ ചെറിയ മണ്ടത്തരങ്ങളും നമുക്ക് സംഭവിക്കാറുണ്ട്. ഇത് പോലെ എന്‍ജിനീയര്‍മാര്‍ക്ക് പറ്റിയ ചില മണ്ടത്തരങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നത്. സാധാരണ രണ്ടുനില വീടുകളിനകത്ത് ഗോവണി പ്പടികള്‍ നിര്‍മ്മിക്കാറുണ്ട്. ഗോവണി പ്പടികള്‍ നിര്‍മ്മിക്കുന്ന് സാധാരണ രീതിയില്‍ അല്ലാതെ അസാധാരണമായി നിര്‍മ്മിച്ചാല്‍ നമുക്ക് ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത്‌പോലെ മണ്ടരത്തോടെ നിര്‍മ്മിച്ച് ഉപയോഗിക്കാന്‍ കഴിയാത്തവിധം ആക്കിയാല്‍ എന്താണ് പ്രയോജനം. അത്തരത്തിലുള്ള ചില ഗോവണിപ്പടികളെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഒരു വീട് പുറമേ നിന്ന് നോക്കുമ്പോള്‍ ജനല്‍ ഉണ്ടെന്നു തോന്നുകയും എന്നാല്‍ അകത്തു നോക്കുമ്പോള്‍ ജനല്‍ ഇല്ല എന്ന് തോന്നുകയും ചെയ്താല്‍ എങ്ങനെ ഇരിക്കും. സാധാരണ ജനല്‍ ഉപയോഗിക്കുന്നത് വീടിനകത്തേക്ക് കാറ്റും വെളിച്ചവും ലഭിക്കാന്‍ വേണ്ടിയാണ്. ജനല്‍ വച്ചിരിക്കുന്ന സ്ഥലത്ത് ഒരു മതില്‍ വന്നാല്‍ എന്തായിരിക്കും സംഭവിക്കുക. ഈ രസകരമായ ജനല്‍ കാണണമെങ്കില്‍ താഴെ കൊടുത്ത വീഡിയോ കൂടെ നിങ്ങള്‍ കണ്ടുനോക്കൂ.



അതുപോലെതന്നെ കെട്ടിടത്തിന് മുകളില്‍ അനാവശ്യമായ പല സാധനങ്ങളും നിര്‍മ്മിച്ചുകൊണ്ട് ആവശ്യമായ സ്ഥലങ്ങള്‍ വൃത്തികേടാക്കുന്ന നിര്‍മ്മിതികളും നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഇവയൊക്കെ കാണുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് എന്‍ജിനീയര്‍മാര്‍ എന്ത് മണ്ടന്‍മാരായിരിക്കും എന്ന് തന്നെയാണ്.



Engineering Fails
Engineering Fails

ഗോവണി നിര്‍മ്മിച്ച് അവടുന്ന അകത്തേക്ക് പ്രവേശനം ഇല്ലാതായാല്‍ എന്ത് ചെയ്യും. അത്തരത്തിലുള്ള വീടുകളും ചിലര്‍ നിര്‍മിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി എഞ്ചിനീയര്‍മാരുടെ മണ്ടത്തരങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഉള്ളത്. തീയേറ്ററുകളിലും വലിയ വലിയ മാളുകളിലും ഒക്കെ തീ പിടിച്ചാല്‍ അണയ്ക്കാന്‍ ആകുന്ന യന്ത്രങ്ങള്‍ വെച്ചിട്ടുണ്ടാകും. ഈ യന്ത്രങ്ങള്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് നിര്‍മിച്ചിട്ടുള്ളത് എങ്കില്‍ എന്ത് സംഭവിക്കും. അത്തരമൊരു തീ പിടിക്കുന്ന സാഹചര്യം വന്നാല്‍ ഇതിന്റെ ഉപയോഗം നമുക്ക് ലഭ്യമാക്കാന്‍ സാധിക്കുകയില്ല. ഇതൊക്കെ എന്തിനാണ് ഇത്തരത്തില്‍ മണ്ടന്‍ ചിന്താ ഗതിയോടെ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല അല്ലേ.

എ ടിഎം മിഷനുകള്‍ സാധാരണ ഉണ്ടാക്കിയിരിക്കുന്നത് കുറച്ച് ഉയരത്തിലായിരിക്കും. എന്നാല്‍ തറയോടെ ചേര്‍ന്ന് എടിഎം മെഷീനുകള്‍ സ്ഥാപിച്ചു വെച്ചാല്‍ എന്തായിരിക്കും സംഭവിക്കുക. ഇതില്‍ നിന്ന് ആര്‍ക്കാണ് എളുപ്പത്തില്‍ ക്യാഷ് എടുക്കുവാന്‍ സാധിക്കുക. ഇത്തരത്തിലുള്ള മണ്ടന്‍ ചിന്താഗതി ആരുടെ തലയില്‍ നിന്ന് വന്നതായിരിക്കും. എന്തായാലും ഇവയൊക്കെ വിദേശരാജ്യങ്ങളില്‍ ആണ് കൂടുതലായും കണ്ടിട്ടുള്ളത്.



പ്രകൃതിയെ അപകടത്തില്‍ ആകാതെ വീട് നിര്‍മ്മിക്കാന്‍ എല്ലാവരും പറയാറുണ്ട്. എന്നാല്‍ വീട് നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഒരു മരം തന്നെ ഉണ്ടായാല്‍ എന്ത് സംഭവിക്കും. അത് നമ്മുടെ വീടിന്റെ ഭിത്തിയിലൂടെ തുളച്ച് കേറിയാല്‍ എങ്ങനെയിരിക്കും. അത്തരത്തിലൊരു വീടാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണിച്ചിരിക്കുന്നത്. വാതിലുകളില്‍ വീടിന് അത്യാവശ്യമുള്ളത്. വീട് പണിയുമ്പോള്‍ മനോഹരമായ വാതിലുകള്‍ നിര്‍മ്മിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല് ഈ വാതില്‍ നിര്‍മ്മിച്ച് അത് ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും. അത്തരത്തിലൊരു മണ്ടന്‍ ചിന്താ ഗതിയോടെ വാതില്‍ നിര്‍മ്മിച്ചവരുണ്ട്. അവര്‍ ഉണ്ടാക്കിയ വാതിലും വീടും നിങ്ങള്‍ക്ക് താഴെ കാണുന്ന വീഡിയോയില്‍ കാണാം. വാതില്‍ ഒരിക്കലും തുറക്കാന്‍ പറ്റാത്ത വിധമാണ്
വാതില്‍ പണിഞ്ഞിരിക്കുന്നതെന്ന് നിങ്ങള്‍ക്കും മനസിലാകും.