ഗൂഗിളില്‍ ഈ കാര്യങ്ങള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ പണി പാലും വെള്ളത്തില്‍ കിട്ടും.

“കാലം മാറുമ്പോ കോലം മാറും” എന്നാണ് ചൊല്ല്. അത് വളരെ ശരിയാണ് എന്ന് ഈ കാലം തെളിയിക്കുകയാണ്. കാരണം ഇപ്പോള്‍ നമ്മള്‍ എന്തിനും ഏതിനും ഇന്‍റര്‍നെറ്റിനെയാണ് ആശ്രയിക്കാറ്. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ സിസ്റ്റമായി മാറിയപ്പോള്‍ ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗവും ആവശ്യകതയും കൂടി. ഇപ്പോള്‍ നമുക്ക് ഇന്‍റര്‍നെറ്റ് ഇല്ലാതെ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ പോലും പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത്രമാത്രം ഇത് നമ്മെ സ്വാധീനിച്ചിരിക്കുന്നു. എന്തിന് ഭക്ഷണമടക്കം  നമുക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇന്ന്‍ ഓണ്‍ലൈന്‍ വഴി നമുക്ക് ലഭ്യമാകുന്നതാണ്. ഇതിനു ഇന്‍റര്‍നെറ്റ് മതി. വെറും ഒരു ക്ലിക്ക് മതി നമ്മള്‍ ആഗ്രഹിക്കുന്ന സാധനം നമ്മുടെ വീടുകളില്‍ എത്തിക്കും. അത്രെയേറെ നമ്മുടെ ദൈനംദിന ജീവിതം നിയന്ത്രിക്കുന്നത് ഇന്‍റര്‍ ആണെന്ന് തന്നെ പറയാം.



Google Search

മാത്രമല്ല, നമുക്ക് പെട്ടെന്ന് എന്തെങ്കിലും സംശയം വന്നാല്‍ പെട്ടെന്ന് ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്തു കണ്ടെത്തുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ ഒട്ടുമിക്ക ആളുകളിലും കണ്ട്‌ വരുന്നത്. എന്നാല്‍ ഇങ്ങനെ സെര്‍ച്ച് നമ്മള്‍ കണ്ടെത്തുന്ന പല കാര്യങ്ങളും നമുക്ക് തന്നെ ദോഷകരമായി മാറാറുണ്ട്. കാരണം, ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നമ്മള്‍ കണ്ടെത്തുന്ന പല കാര്യങ്ങള്‍ ഒക്കെയും തന്നെ ഒരു പരിധി വരെ ശരിയാണ്. എന്നാല്‍ ആ ശരികള്‍ പലതും നമ്മളെ ഇല്ലായ്മ ചെയ്യാന്‍ കാരണമായേക്കാം. അത് കൊണ്ട് തന്നെ നമ്മള്‍ ഗൂഗിളില്‍ ഒട്ടും സെര്‍ച്ചു ചെയ്യാന്‍ പാടില്ലാത്ത കുറച്ചു കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം.



  • നമ്മള്‍ എല്ലാവരും ഇപ്പോള്‍ പണമിടപാടിനായി ഓണ്‍ലൈന്‍ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. പലപ്പോഴും  അശ്രദ്ധ കാരണം പല തട്ടിപ്പുകള്‍ക്കും ഇരയായവര്‍ ചുരുക്കമല്ല. അത് കൊണ്ട് തന്നെ ഈ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ വേണ്ടത് അത്യാവശ്യമാണ്. അതായത് നമ്മളിപ്പോള്‍ പണമിടപാടിനായി ഒരു ബാങ്കിന്‍റെ ശാഖയുടെ വെബ്സൈറ്റ്  ഇന്‍റര്‍നെറ്റില്‍ സെര്‍ച്ചു ചെയ്യുകയാണ് എന്നിരിക്കട്ടെ. ഇങ്ങനെ സെര്‍ച്ചു ചെയ്യുമ്പോള്‍ നിരവധി ഫേക്ക് വെബ്സൈറ്റുകള്‍ മുന്‍ നിരയില്‍ തന്നെ വരും. പക്ഷെ ഇവയെല്ലാം വ്യാജമായേക്കാം. നമ്മള്‍ അറിയാതെ അത് വഴി പണമിടപാട് നടത്തുമ്പോള്‍ ആയിരിക്കും തട്ടിപ്പിനിരയായി എന്ന് മനസ്സിലാകുക. അത് കൊണ്ട് തന്നെ അതാത് ബാങ്ക് ശാഖകളുമായി നേരിട്ട് ബന്ധപ്പെട്ടു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പണമിടപാട് നടത്താനായി ശ്രദ്ധിക്കുക.
  • രോഗങ്ങളെ കുറിച്ചു നിങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാതിരിക്കുക. കാരണം നമ്മളില്‍ കോമണ്‍ ആയി കണ്ട്‌ വരുന്ന ലക്ഷണങ്ങള്‍ വെച്ചു ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക ക്യാന്‍സറിന്‍റെയൊ അല്ലെങ്കില്‍ മറ്റു ഗുരുതര രോഗങ്ങളുടെയൊ ലക്ഷണങ്ങള്‍ ആയിട്ടാകും. കാരണം രോഗത്തിന്‍റെ കാര്യത്തില്‍ എപ്പോഴും നമുക്ക് ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിക്കുന്നത് അതിന്‍റെ ഏറ്റവും എക്സ്ട്രീം ആയിരിക്കും. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ നിങ്ങളെ അത് ഒരു ഡിപ്പ്രഷന്‍ സ്റ്റേജിലേക്ക് എത്തിക്കാന്‍ കാരണമാകും. അത് കൊണ്ട് ഇത് ഒഴിവാക്കുക.
  • ക്രിമിനല്‍ സ്വഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെര്‍ച്ചു ചെയ്യാതിരിക്കുക. ഉദാഹരണമായി ഒരാളെ എങ്ങനെ കൊല്ലാം എന്ന് നിങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുകയാണെങ്കില്‍ ആ സെര്‍ച്ചു ചെയ്തത് എപ്പോഴും നിങ്ങളുടെ ഹിസ്റ്ററിsയില്‍ കിടക്കും. ഭാവിയില്‍ നിങ്ങള്‍ അറിയാതെ എന്തെങ്കിലും ക്രിമിനല്‍ കേസില്‍ അകപ്പെട്ടാല്‍ ഇത് വെച്ചു നിങ്ങള്‍ ശിക്ഷിക്കപ്പെടും. അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യാതിരിക്കുക.
  • അത് പോലെ എങ്ങനെ ബോംബുകള്‍ നിര്‍മ്മിക്കാം എന്ന് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാതിരിക്കുക. ഒരു പക്ഷെ നിങ്ങളെ ഒരു രാജ്യദ്രോഹിയാക്കി ശിക്ഷിക്കപ്പെടാന്‍ ഇത് മതി.
  • നിങ്ങളുടെ പേരുകള്‍ ഗൂഗിളില്‍ അടിച്ചു കൊടുത്ത് സെര്‍ച്ച് ചെയ്യാതിരിക്കുക. കാരണം നിങ്ങളുടെ പേരില്‍ തന്നെ ഒരുപാട് പേരുണ്ടാകും. ചിലപ്പോള്‍ അവരെല്ലാം തന്നെ നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമുള്ള സ്വഭാവക്കാര്‍ ആയിരിക്കും. അത് കൊണ്ട് ആ ഒരു പേര് മാത്രം വെച്ചു നമ്മള്‍ ഒരാളെ വിലയിരുത്തിയാല്‍ അത് നമുക്ക് ജീവിതത്തില്‍ ദോഷം മാത്രമേ ചെയ്യൂ.
  • നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങള്‍ നിങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കൊടുക്കാതിരിക്കുക. അതായത് ചില വെബ്സൈറ്റുകള്‍ തുറക്കുമ്പോള്‍ ചിലത് നമ്മുടെ എല്ലാ പേഴ്സണല്‍ വിവരങ്ങള്‍ ചോദിക്കും. ഉദാഹരണത്തിന് നമ്മുടെ പേര്, അക്കൗണ്ട് നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവ. ഇവയെല്ലാം കിട്ടി കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ പറ്റിക്കപ്പെടും എന്നതില്‍ സംശയമില്ല. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.
  • നിങ്ങള്‍ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഫോണില്‍ തന്നെയുള്ള പ്ലേസ്റ്റോറുകള്‍ പോലെയുള്ള ആപ്ലിക്കേഷനുകള്‍ വഴി മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. ഏതെങ്കിലും ലിങ്ക് വഴി ഗൂഗിളില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
  • മൃഗങ്ങളെ കുറിച്ചോ മറ്റു ജീവികളെ കുറിച്ചോ ഇന്‍റര്‍നെറ്റില്‍ നേരിട്ട് സെര്‍ച്ചു ചെയ്യാതിരിക്കുക. കാരണം ഇന്‍റര്‍നെറ്റില്‍ ഇവയുടെ ഒക്കെ ഭീകര ഫോട്ടോകളും മറ്റും മാത്രമേ കാണിക്കൂ. ഇത് നമ്മളെ ഭാവിയില്‍ കൂടുതല്‍ പേടിയുള്ളവര്‍ ആക്കി മാറ്റാന്‍ കാരണമാകും.
  • പ്രസവത്തിന്‍റെ വീഡിയോകളും മറ്റും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുക. കാരണം ഈ വീഡിയോകള്‍ അത്രയും പ്രസവത്തിന്‍റെ ഒരു ഭീകരഅന്തരീക്ഷം സൃഷ്ട്ടിക്കുന്ന രീതിയിള്ളവ ആയിരിക്കും. ഇത് നിങ്ങളെ മാനസികമായി തളര്‍ത്താന്‍ കാരണമായേക്കാം. അത് കൊണ്ട് തന്നെ ഇത് ഒഴിവാക്കുക.