പെൻസിലിന്റെ അറ്റത്ത് ഇതുപോലെ കറുത്ത നിറം കൊടുത്തിരിക്കുന്നത് എന്തിനാണെന്നു അറിയാമോ?.

കുട്ടികളും മുതിർന്നവരും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് പെൻസിലെന്ന് പറയുന്നത്. കൂടുതലും കുട്ടികളാണ് ഉപയോഗിക്കുന്നത് എങ്കിലും പലതരത്തിലുള്ള ആർട്ടുകളും മറ്റും വരയ്ക്കുവാൻ വേണ്ടി ഇത് മുതിർന്നവരും ഉപയോഗിക്കാറുണ്ട്.. ചില പെൻസിലുകൾ രണ്ട് നിറങ്ങളാണ്. അതായത് പെൻസിലിന്റെ ക്യാപ് ഭാഗത്തൊരു നിറവും. അതോടൊപ്പം തന്നെ താഴെ മറ്റൊരു നിറവുമായിരിക്കും ഉണ്ടാവുക. എന്തുകൊണ്ടാണ് ഇങ്ങനെ പെൻസിലിന് രണ്ട് നിറങ്ങൾ കൊടുക്കുന്നത്.? അതിന്റെ കാരണം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഇതൊരു ബിസിനസ് തന്ത്രമാണ്. ഈ പെൻസിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ഈ പെൻസിൽ തീരാറായെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. ഈ ഒരു ഭാഗം ചെറുതായി തൻറെ കയ്യിലേക്ക് എത്തുമ്പോൾ ആയിരിക്കും ഇവർ പെൻസിൽ മാറണമെന്ന് മനസ്സിലാക്കുകയും പുതിയ പെൻസിൽ വാങ്ങുകയും ചെയ്യുന്നത്. പെൻസിൽ വാങ്ങാൻ ഇവർ മറന്നു പോകാതിരിക്കാൻ വേണ്ടി ഇവരെ ഓർമ്മിപ്പിക്കുകയെന്നതാണ് ഇങ്ങനെ ഒരു രണ്ട് നിറം നൽകുന്നതുകൊണ്ട് സംരംഭകൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തിൽ പെൻസിലുകൾക്ക് ഇങ്ങനെയൊരു രീതി നൽകാറുള്ളത്.



Pencil
Pencil

ഇത്തരത്തിൽ പരസ്യം കൊണ്ട് പല ആളുകളുടെയും മനസ്സിൽ പലതരത്തിലുമുള്ള സ്വാധീനം ചെലുത്തുവാൻ കമ്പനിക്കാർക്ക് സാധിക്കാറുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ ഒരു സൂപ്പർ മാർക്കറ്റിലേക്ക് കയറുകയാണ്, അവിടെനിന്നും നമ്മൾ സാധനങ്ങളെല്ലാം വാങ്ങി തിരികെ ബില്ല് കൊടുക്കുന്ന സ്ഥലത്ത് എത്തുമ്പോൾ അവിടെയും കുറച്ച് സാധനങ്ങൾ വെച്ചിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. നമ്മുടെ ബില്ല് കൊടുക്കാൻ നിൽക്കുന്ന സമയം കൊണ്ട് നമ്മൾ എന്തെങ്കിലുമോരു സാധനം അവിടെ കാണുകയോ അത് വാങ്ങാൻ നമുക്ക് തോന്നുകയോ ചെയ്യുവാൻ വേണ്ടിയാണ് അവിടെയും കുറച്ച് സാധനങ്ങൾ വെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അവിടെ വച്ചിരിക്കുന്ന സാധനങ്ങൾ കൂടുതലായും ആകർഷകമായുള്ളതായിരിക്കും. ഉദാഹരണം പറയുകയാണെന്നുണ്ടെങ്കിൽ ക്രീമുകൾ, ഷാംപൂ, മിഠായികൾ അങ്ങനെയുള്ള സാധനങ്ങളൊക്കെയായിരിക്കും അവിടെ വച്ചിട്ടുണ്ടാവുക. നിത്യ ആവശ്യങ്ങൾക്ക് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ. നമ്മൾ ഇതിനു മുൻപ് ഈ സാധനം വാങ്ങാൻ മറന്നു പോയിട്ടുണ്ടെങ്കിൽ നമ്മൾ അത് ഓർത്ത് എടുക്കുവാനും, അതല്ല ആ ഒരു സാധനം കണ്ട് നമുക്കൊരു ആകർഷണം തോന്നി നമ്മൾ അപ്പോൾ തന്നെ അത് വാങ്ങട്ടെയെന്ന് കരുതിയാണ് ഇത്തരത്തിലുള്ളോരു രീതി സൂപ്പർമാർക്കറ്റുകൾ പിന്തുടരുന്നത്. ഇതുതന്നെയാണ് പെൻസിലിന്റെ കാര്യത്തിലും ചെയ്തുകൊണ്ടിരിക്കുന്നത്.