ഒരു ലീറ്റർ പെട്രോളിൽ ഒരു ഹെലികോപ്റ്റർ ശരാശരി എത്ര ദൂരം സഞ്ചരിക്കുമെന്ന് നിങ്ങള്‍ക്കറിയുമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ഹെലികോപ്റ്ററുകളെ കുറിച്ച് നിങ്ങൾക്ക് ഒരുപാട് കേട്ടിടുണ്ടാകും. വ്യത്യസ്തമായ നിരവധി ഹെലികോപ്റ്ററുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു ഹെലികോപ്റ്റർ ശരാശരി മൈലേജ് എത്രയാണ് നൽകുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതുപോലെ ഒരു ഹെലികോപ്റ്ററിന്റെ വില എഎത്രവരും?. നിങ്ങളിൽ പലരും ഹെലികോപ്റ്ററിൽ യാത്ര ചെയ്തിട്ടുണ്ടാകും, എന്നാൽ അതിന്റെ വില എത്രയാണെന്നും ഒരു ധാരണയും ഉണ്ടാകില്ല. ഹെലികോപ്റ്ററുകളുമായി ബന്ധപ്പെട്ട രസകരമായ വിവരങ്ങൾ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാന്‍ പോകുന്നു.



Helicopter
Helicopter

ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത് റോബിൻസൺ ഹെലികോപ്റ്ററിനെ കുറിച്ചാണ്. തങ്ങളുടെ ഹെലികോപ്റ്ററുകൾക്ക് 180 കിലോമീറ്റർ ശരാശരി വേഗതയിൽ പറക്കാൻ കഴിയുമെന്നും എന്നാല്‍ പരമാവധി വേഗത മണിക്കൂറിൽ 240 കിലോമീറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നു. ഈ ഹെലികോപ്റ്ററുകൾക്ക് ഇന്ധനത്തിനായി രണ്ട് ടാങ്കുകൾ നൽകിയിട്ടുണ്ട്. ഒരു ടാങ്കിന്റെ കപ്പാസിറ്റി 20 ലിറ്ററും മറ്റേ ടാങ്കിന്റെ കപ്പാസിറ്റി 70 ലിറ്ററും ആണ്. ഈ ഹെലികോപ്റ്ററിന്റെ ശരാശരി ഭാരം 657 കിലോഗ്രാമാണ്.



ഈ ഹെലികോപ്റ്ററിന് വ്യക്തികളെയും സമാനമായ മറ്റു വസ്തുക്കളെയും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയും. ശരാശരി മണിക്കൂറിൽ 180 സ്പീഡിൽ ഈ ഹെലികോപ്റ്റർ പറത്തിയാൽ ഈ ഹെലികോപ്ടറിന് 1 കിലോമീറ്റർ ഓടാൻ കുറഞ്ഞത് 300 മില്ലി പെട്രോൾ ആവശ്യമാണ്. അതായത് ഒരു ലിറ്റർ പെട്രോളിൽ ഈ ഹെലികോപ്റ്ററിന് 3 മുതൽ 4 കിലോമീറ്റർ വരെ പറക്കാൻ കഴിയും.

ഹെലികോപ്റ്ററുകൾക്ക് വില വളരെ കൂടുതലാണ്. പക്ഷേ നമുക്ക് ഒരു സാധാരണ ഹെലികോപ്റ്ററിന്റെ കാര്യം നോക്കാം. ഒരു ഹെലികോപ്റ്റർ വാങ്ങുന്നതിന് മുമ്പ് അതിന് ലൈസൻസ് എടുക്കണം, തുടർന്ന് ആവശ്യമായ പേപ്പർ വർക്കുകൾ ചെയ്ത് ഹെലികോപ്റ്റർ വാങ്ങിക്കാം. ഇതിനായി രണ്ടു കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടിവരും. ഈ വില ചെറുതും സാധാരണവുമായ ഒരു ഹെലികോപ്റ്ററിന് മാത്രമാണ്.