ഡിസംബർ 8ന് അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് വന്നോ?, ലോകത്തെ ഞെട്ടിച്ച അവകാശവാദങ്ങൾ.

അന്യഗ്രഹജീവികൾ എന്നും എപ്പോഴും നമുക്ക് ഒരു പേടിസ്വപ്നമാണ്.ഈ വർഷം അതായത് 2022ൽ അന്യഗ്രഹജീവികളെ കാണാനുള്ള സാധ്യത വളരെയധികം വർദ്ധിച്ചു എന്നാണ് പല വാർത്തകളിലും വരുന്നത്. യുഎസ് എയർഫോഴ്‌സിലെ ചില പൈലറ്റുമാരും തങ്ങളുടെ വിമാനങ്ങൾക്ക് മുകളിലൂടെ യുഎഫ്‌ഒകൾ പറക്കുന്നത് കണ്ടതായി അവകാശപ്പെടുന്നുണ്ട്. അന്യഗ്രഹജീവികളെയും യുഎഫ്ഒകളെയും കണ്ടെന്ന് അവകാശപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഏരിയ-51 ന്റെ നിഗൂഢത ഇപ്പോഴും രഹസ്യമായി തുടരുന്നു. അതേസമയം 2022 ഡിസംബർ 8ന് അന്യഗ്രഹജീവികൾ ഭൂമിയിൽ തീർച്ചയായും ഇറങ്ങുമെന്ന് ഒരാൾ അവകാശപ്പെട്ടിരുന്നു.



UFO
UFO

ഭൂമിയിൽ അന്യഗ്രഹജീവികൾ വരാൻ പോകുന്നുവെന്ന് ഒരാൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എനോ അലറിക് എന്നാണ് ഇത്തരം വാദങ്ങൾ പുറത്തുവിടുന്നത്. അയാൾ ഒരു സമയ യാത്രികനാണെന്ന് അവകാശപ്പെടുന്നു. താൻ ഒരു ടൈം ട്രാവലറാണെന്നും 2671 മുതൽ തിരിച്ചെത്തിയിട്ടുണ്ടെന്നും അന്നോ അവകാശപ്പെടുന്നു. അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരുന്നുവെന്ന് ഈ വ്യക്തി അവകാശപ്പെടുന്നു. ഡിസംബർ എട്ടിന് അന്യഗ്രഹജീവികൾ ഭൂമിയിൽ വന്ന് മനുഷ്യരുമായി സംസാരിക്കുമെന്ന് ടിക്ടോക്കിൽ അനോ അലറിക് ഒരിക്കൽ പ്രവചനം നടത്തിയിരുന്നു.



കൂടാതെ ഡിസംബർ 8 ന് പുതിയ തരം ലോഹങ്ങളും അന്യഗ്രഹജീവികളുമായി ഒരു ഉൽക്കാശില ഭൂമിയിൽ പതിക്കുമെന്നും അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഇറങ്ങുനിന്നും പറഞ്ഞിരുന്നു. മാത്രമല്ലചില കുട്ടികൾക്ക് 2023 ഫെബ്രുവരി 6-ന് ഒരു ഉപകരണം ലഭിക്കും. ആ ഉപകരണം ക്ഷീരപഥത്തിലേക്ക് ഒരു വേംഹോൾ തുറക്കും. അടുത്തതായി ശാസ്ത്രജ്ഞരുടെ സംഘം 2023 മാർച്ച് 23 ന് പുരാതന സ്പീഷിസിനെ കണ്ടെത്തുമെന്ന് അയാൾ വാദിക്കുന്നു. മറ്റൊരു കാര്യം എന്ന് പറയുന്നത് മെയ് 15 ന് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് 750 അടിക്കുള്ളിൽ ഒരു വലിയ ഉൽക്കാവർഷമുണ്ടാകുമെന്നും അയാൾ വാദങ്ങളിൽ ഒന്നാണ്.