നിങ്ങളുടെ ആത്മവിശ്വാസം പത്തിരട്ടി വര്‍ധിപ്പിക്കാണോ ?

ആത്മവിശ്വാസം എന്നു പറയുന്നത് ഒരു കൈമുതൽ ആണ്. ഏറ്റവും വലിയ സമ്പത്താണ്.ആത്മവിശ്വാസം നമുക്ക് സ്വന്തമായി ഉണ്ടെങ്കിൽ നമുക്ക് ജയിക്കാൻ പറ്റാത്ത മേഖലകൾ ഒന്നും ഇല്ല എന്നാണ് പറയുന്നത്. ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ അനുഭവിക്കുന്ന ഒരു വേദനയാണ് സ്വന്തമായി ഉള്ള ചില പോരായ്മകൾ ഉയർത്തി കാണിച്ചു കൊണ്ടുള്ള ഒരു ബുദ്ധിമുട്ട് എന്ന് പറയുന്നത്. ആരെങ്കിലും ഒന്ന് നോക്കിയാൽ അല്ലെങ്കിൽ ആരെങ്കിലും ഒന്നു നന്നായി ബോഡി ഷെയ്മിങ് ചെയ്യുകയാണെങ്കിൽ ഉടനെ അവരുടെ മനസ്സ് മാറി പോവുകയാണ് ചെയ്യുന്നത്. പിന്നെ അവർ വിഷമിച്ചു തുടങ്ങും. മെലിഞ്ഞു ഇരിക്കുകയാണല്ലോ എന്ന് പറയുമ്പോൾ, അല്ലെങ്കിൽ തടിച്ചിരിക്കുകയാണല്ലോ എന്ന് പറയുമ്പോൾ വലിയതോതിൽ വിഷമം അനുഭവിക്കുകയും അതിൻറെ പേരിൽ മൂഡ് ഓഫ് ആയി പോവുകയും ചെയ്യുന്നവർ നിരവധിയാണ്. പക്ഷേ നമുക്ക് സ്വന്തമായി ഒരു ആത്മവിശ്വാസമുണ്ടെങ്കിൽ നമ്മൾ മറ്റുള്ളവരുടെ മുൻപിൽ വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല.



Confidence is a force.
Confidence is a force.

നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണ്. നമ്മൾ ചിന്തിക്കേണ്ട കാര്യമേയുള്ളൂ. മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കുമ്പോൾ നമ്മൾ വിഷമിക്കേണ്ട കാര്യമില്ല. ഓരോ കാര്യങ്ങളും നോക്കുന്നത് ആളിനെ കണ്ണിലാണ് സൗന്ദര്യം എന്നുള്ളതുകൊണ്ട് തന്നെ, ഒരു ബോഡി ഷെയ്മിങ് നടത്തുന്ന വ്യക്തി തീർച്ചയായും നമ്മുടെ മനസ്സിനെ വിഷമിപ്പിക്കുക എന്ന രീതിയിൽ തന്നെ ആയിരിക്കും ആ ഒരു കാര്യം പറയുന്നത് . അവർ പറയുന്ന ആ കാര്യം നമ്മുടെ മനസ്സിന് ഒട്ടും ബാധിച്ചിട്ടില്ല എന്ന രീതിയിൽ തന്നെയാണ് നിൽക്കുന്നത്. ആത്മവിശ്വാസം കൈമുതലാക്കി ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കുവാൻ നമുക്ക് മറ്റൊരു മന്ത്രവും ആവശ്യമില്ല എന്ന് പറയുന്നതാണ് സത്യം. നമുക്ക് തന്നെ ഒരു വിശ്വാസം ഉണ്ടാവുക ആണ്, എന്നെക്കൊണ്ട് പറ്റും. എനിക്ക് പറ്റാത്ത കാര്യങ്ങൾ ഒന്നും ഇല്ല എന്ന് . അത്‌ നമ്മൾ തന്നെ സ്വന്തമായി നമ്മളെ പറഞ്ഞു പഠിപ്പിക്കുക ആണ്. ജീവിതത്തിൽ നമ്മൾ മുന്നേറുന്നത് കാണാൻ സാധിക്കും . എന്ത് കാര്യം കൊണ്ടാണ് നിങ്ങൾ തോറ്റു പോയത് എന്ന് മനസ്സിലാക്കുക.



അവിടെനിന്നും തുടങ്ങുക. നിങ്ങളുടെ മനസ്സാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ നിങ്ങളുടെ ശീലങ്ങൾ മാറ്റി നോക്കൂ. അപ്പോൾ നിങ്ങളുടെ മനസ്സും മാറുന്നത് കാണാൻ സാധിക്കും. ഇനി പൊതുവായ ചില കാര്യങ്ങൾ പറഞ്ഞു തരാം. ഉദാഹരണമായി നമ്മുടെ മനസ്സ് വിഷമിക്കേണ്ട സാഹചര്യം ഉണ്ടാവുക ആണ് എങ്കിൽ, നമ്മുടെ ശീലങ്ങൾ അതിൽ വലിയ തോതിൽ തന്നെ കാരണമായേക്കാം, അതായത് നിങ്ങൾ ഒരുപാട് താമസിച്ചു ഉണർന്ന് താമസിച്ചു ഉറങ്ങുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങളുടെ മനസ്സ് ഒട്ടും ശരിയായിരിക്കില്ല. അത് നിങ്ങളുടെ ശരീരത്തെയും വലിയതോതിൽ തന്നെ ബാധിക്കും. നിങ്ങളുടെ മാനസികാരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും അത് ബാധിക്കുന്നത്. അപ്പോൾ നിങ്ങൾ ചെയ്യേണ്ട കാര്യം നിങ്ങളുടെ ശീലങ്ങൾ മാറ്റുക എന്നതാണ്. ഏറ്റവും നേരത്തെ ഉണരാൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾക്ക് കുറച്ചുകൂടി എനർജി കിട്ടുന്നതായി നിങ്ങൾക്കു മനസ്സിലാകും.

അതിനുശേഷം നേരത്തെ ഉറങ്ങാൻ ശ്രമിക്കുക. അങ്ങനെ നമ്മുടെ ശരീരത്തെ വരുതിയിലാക്കുക. അതുപോലെ കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ മനസ്സ് കണ്ട്രോൾ ചെയ്യാൻ നമ്മളെ സഹായിക്കുന്ന ഘടകങ്ങളാണ് ഇതൊക്കെ. നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങളെപ്പറ്റി മാത്രം ചിന്തിക്കുക. ഉദാഹരണമായി നമ്മൾ ഒരു ഫ്രണ്ടിനെ വിളിക്കുകയാണ് നമ്മളോട് എപ്പോഴും നെഗറ്റീവ് കാര്യങ്ങൾ മാത്രമായാൾ പറയുന്നത്. സംസാരിച്ചു കഴിയുമ്പോൾ നമ്മുടെ മനസ്സ് വല്ലാതെ ആയി പോകുന്നു. അങ്ങനെയാണെങ്കിൽ ആ ഒരു ഫ്രണ്ട്ഷിപ്പ് നമുക്ക് വേണോ എന്ന് നമ്മൾ ഒന്നു ചിന്തിച്ചു നോക്കുന്നത് നല്ലതാണ്. എപ്പോഴും പോസിറ്റീവായി നടക്കാൻ ശ്രമിക്കുക.