ശരീരത്തിനുണ്ടാകുന്ന ചില അസ്വസ്ഥതകൾ ചില മാരക രോഗങ്ങളുടെ സൂചകമാണ്.

മനുഷ്യൻ എന്നത് ദൈവത്തിന്റെ ഒരു അത്ഭുത സൃഷ്ട്ടിയാണ്. അത്കൊണ്ട് തന്നെ മനുഷ്യ ശരീരം നിർവചിക്കാനാകാത്തതാണ്. നമ്മുടെ ശരീരം പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. എന്നാൽ പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന പല അസ്വസ്ഥതകളും നമ്മൾ അത്ര കാര്യമാക്കുകയോ ശ്രദ്ധിക്കാറോ ഇല്ല. അതായത് ചുമ, കിതപ്പ്, വയറു വേദന, നെഞ്ചു വേദന തുടങ്ങീ കാര്യമാണ് പല ആളുകളും അതിനെ നിസ്സാരമാക്കി കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിൽ പലതും പല മാരക രോഗങ്ങളുടെയും സൂചനയാണ് എന്ന് പലരും അറിയുന്നില്ല. ഇത്തരത്തിൽ നമ്മൾ നിസ്സാരമാക്കി കളയാൻ പാടില്ലാത്ത ചില അസ്വസ്ഥതകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.



Certain disorders of the body are indicative of fatal diseases
Certain disorders of the body are indicative of fatal diseases

അമിതമായ കിതപ്പ്. പല ആളുകളെയും ശ്രദ്ധിച്ചാൽ നമുക്ക് ഒരു കാര്യം നമുക്ക് കാണാൻ കഴിയും. അതായത് സാധാരണ രീതിയിൽ ശ്വാസം എടുക്കുന്നതിനേക്കാൾ കൂടുതൽ വളരെ ബുദ്ധിമുട്ടി ശ്വാസം എടുക്കുന്നതായി നമുക്ക് കാണാനായി കഴിയും. അത്തരം ആളുകൾ നന്നായി കിതക്കുന്നതും കാണാം. സാധരണ എന്തെങ്കിലും വ്യായാമമോ വലിയ ജോലികളോ ചെയ്തു വരുന്ന ആളുകൾക്കാണ് ഇത്തരത്തിൽ കിതപ്പുണ്ടാകുന്നത്. എന്നാൽ ചെറിയ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ തന്നെ കിതപ്പുണ്ടാകുന്നു എങ്കിൽ അത് എന്തോ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന്റെ സൂചനയായി കാണാം. ഒരുപക്ഷെ, കൊറോണറി ഇഷ്‌കീമിയ എന്ന അവസ്ഥ ഈ ഒരു കിതപ്പിനു കാരണമായി വന്നേക്കാം. നമുക്കറിയാം ശരീര ഭാഗങ്ങൾക്കാവിശ്യമായ ഓക്സിജൻ ലഭിക്കുന്നത് രക്തത്തിൽ നിന്നാണ്.



ഇതിനായി ധാരാളം രക്താണുക്കൾ രക്തത്തിലുണ്ട്. ഇങ്ങനെ ഓക്സിജൻ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തണം എന്നുണ്ടെങ്കിൽ രക്തപ്രവാഹം കൃത്യമായി നടക്കണം. അതിൽ എന്തെങ്കിലും തടസം നേരിട്ടാൽ ഓക്സിജൻ മതിയായ അളവിൽ എത്താതെ വരികയും ശരീരത്തിനാവശ്യമായ ഓക്സിജൻ പുറത്തു നിന്നും എടുക്കേണ്ട അവസ്ഥ വരുന്നു. അപ്പോഴാണ് നമ്മൾ കൂടുതൽ ശബ്ദത്തിൽ പുറത്തു നിന്നും ഷ്വവസം വലിച്ചെടുക്കുന്നതും കിതപ്പ് വരുന്നതും. അതുകൊണ്ട് ഇത്തരം ഒരു അവസ്ഥ നിങ്ങൾക്കുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്റ്ററെ സമീപിക്കുക.

ഇതുപോലെ നിസ്സാരമായി നാം തള്ളിക്കളയുന്ന മറ്റു ശാരീരിക അസ്വസ്ഥതകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.