ഒരു വർഷത്തിനിടയിൽ 23 കുട്ടികളുടെ അച്ഛനായ യുവാവ്; സ്ത്രീകളെ ആകർഷിക്കുന്നതിന്റെ കാരണം കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും.

ഒരു വർഷത്തിനുള്ളിൽ 23 കുട്ടികളുടെ ബയോളജിക്കൽ ‘അച്ഛൻ’ ആയി ഒരു യുവാവ് റെക്കോർഡ് സൃഷ്ടിച്ചു.



കാന് ബറ: ഒരു വർഷത്തിനിടെ 23 കുട്ടികളുടെ ബയോളജിക്കൽ ‘അച്ഛന് ‘ ആയി യുവാവ്. ഓസ്‌ട്രേലിയയിലാണ് സംഭവം. വിനോദത്തിനായി ആദ്യമായി ഒരു യുവാവ് ബീജം ദാനം ചെയ്തു. അതിനുശേഷം ഈ വിനോദം ഇയാളുടെ ഹോബിയായി മാറിയതോടെ ഈ യുവാവ് 23 കുട്ടികളുടെ പിതാവായി. അതിനുശേഷം ഈ യുവാവിന്റെ ഈ ഹോബി മുഴുവൻ സമയ ജോലിയായി. ഇപ്പോഴിതാ ഈ യുവാവിന്റെ ഈ ഹോബി പുറത്തറിഞ്ഞതോടെ ഇയാൾക്ക് പിന്നാലെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.



Alan Phan
Alan Phan

ഓസ്‌ട്രേലിയയിൽ ബീജം ദാനം ചെയ്തതിലൂടെയാണ് അലൻ ഫാൻ എന്ന യുവാവ് ശ്രദ്ധനേടിയത്. വംശവും ബീജവും കാരണം സ്ത്രീകൾ തന്നിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നുവെന്ന് യുവാവ് വിശദീകരിച്ചു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ താമസിക്കുന്ന 40 കാരനായ അലൻ ഇപ്പോൾ അന്വേഷണത്തിലാണ്. ചില ഫെർട്ടിലിറ്റി ക്ലിനിക്കുകൾ അലനെതിരെ പരാതി നൽകി. നിയമാനുസൃതമായ ഒരു ക്ലിനിക്കിൽ ബീജം ദാനം ചെയ്തതിനും പരിധിയിൽ കൂടുതൽ കുട്ടികളെ പിതാവാക്കിയതിനും ഇയാൾക്കെതിരെ ആരോപണമുണ്ട്.

ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അലൻ തന്നെ രണ്ട് കുട്ടികളുടെ പിതാവാണ്. എന്നാൽ സ്വകാര്യമായി ബീജം ദാനം ചെയ്ത് 23 ഓളം കുട്ടികൾക്ക് അദ്ദേഹം ജന്മം നൽകി. രജിസ്റ്റർ ചെയ്ത ഫെർട്ടിലിറ്റി സെന്ററുകളിലും അദ്ദേഹം ബീജം ദാനം ചെയ്യുന്നു.



ഓസ്‌ട്രേലിയയിൽ വിക്ടോറിയ നിയമപ്രകാരം ഒരാൾക്ക് 10 കുടുംബങ്ങളെ സൃഷ്ടിക്കാൻ മാത്രമേ അനുവാദമുള്ളൂ. അതുകൊണ്ട് തന്നെ സ്ത്രീകളെ നിരസിക്കുക എന്നത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അലൻ പറയുന്നു. ഇക്കാരണത്താൽ ഒരേ ദിവസം മൂന്ന് സ്ത്രീകൾക്ക് അദ്ദേഹം ബീജം ദാനം ചെയ്തിട്ടുണ്ട്.