അധികമാരും അറിയാത്ത ഒരു രഹസ്യം; സാംസങ്ങും ഹ്യുണ്ടായിയും നിര്‍മിക്കുന്ന സൗത്ത് കൊറിയൻ സൈന്യം.

വളരെയധികം വിജയം നേടിയ ഒരുപാട് കമ്പനികൾ നമുക്ക് പരിചയമായിരിക്കും. അതിൽ കുറെ കാലങ്ങളായി നമ്മൾ കേട്ടുവരുന്ന ഒരു കമ്പനിയാണ് ഹ്യൂണ്ടായ്, സാംസങ്..ഏറ്റവും കൂടുതൽ ഒരുപക്ഷേ പരിചയം സാംസങ് തന്നെയായിരിക്കും.. സ്മാർട്ട്ഫോണുകളുടെ ഒരു പുതിയ ലോകം തന്നെ ലോകത്തിനു സമ്മാനിച്ചതിൽ വലിയ പങ്ക് വഹിച്ചവരാണ് സാംസങ് കമ്പനി. എല്ലാരും സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ വിശ്വാസം അർപ്പിച്ചിരുന്നോരു കമ്പനി. പിന്നീടാണ് ആപ്പിളൊക്കെ പ്രചാരത്തിൽ വരുന്നത്. ഒരുകാലത്ത് സാംസങ്ങും നോക്കിയയും ഉണ്ടാക്കിയ തരംഗം അത്രയ്ക്ക് വലുതായിരുന്നു. പിന്നീട് നോക്കിയയെ പിന്തള്ളിക്കൊണ്ട് സാംസങ് മുന്നിലെത്തി. ഇന്നും ആ സാംസങ് തരംഗമലയടിക്കുന്നുണ്ട്.



South Korea of Samsung and Hyundai
South Korea of Samsung and Hyundai

ഹ്യുണ്ടായിയുടെ കാര്യത്തിലേക്ക് വന്നാലും ഇങ്ങനെ തന്നെയാണ് പറയേണ്ടത്.. കാറുകളുടെ വിപണി എടുത്തു നോക്കുകയാണെങ്കിൽ അതിൽ മുൻപിൽ നിൽക്കുന്ന ഹ്യുണ്ടായ് കമ്പനി തന്നെയാണ്.ഹ്യുണ്ടായ് ഉൽപ്പന്നങ്ങളോടെ ഒരു പ്രത്യേക വിശ്വാസ്യതയാണ് ആളുകൾക്ക് ഉള്ളത്. ഇന്ത്യയിൽ ആണെങ്കിലും മറ്റുരാജ്യങ്ങളിൽ ആണെങ്കിലും അങ്ങനെ തന്നെയാണ്. സാംസങ് ഹ്യുണ്ടായ് ഇവ യഥാർത്ഥത്തിൽ സൗത്ത് കൊറിയൻ കമ്പനികളാണ്. ഈ സൗത്ത് കൊറിയൻ കമ്പനികളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്.?



എടുത്തു പറയാൻ സാധിക്കുന്ന ഒരുപാട് പ്രത്യേകതകൾ അവകാശപ്പെടാൻ സാധിക്കുന്ന സൗത്ത് കൊറിയൻ കമ്പനികളാണ് സാംസങ്ങും ഹ്യുണ്ടായും. സൗത്ത് കൊറിയയിലേക്ക് പോവുകയാണെങ്കിൽ സാംസങ്ങിലോ ഹ്യുണ്ടായിലോ ജോലി ചെയ്യുകയെന്നു പറയുന്നത് അവിടെയോരു സർക്കാർ ജോലി ചെയ്യുന്നതിനും വലിയ കാര്യമായാണ് ആളുകൾ കരുതുന്നത്. കാരണം അവിടെ കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അത്രത്തോളം മികച്ച പരിഗണനകളാണ് ഈ കമ്പനി കൊടുക്കാറുള്ളത്. മൊബൈലിന്റെ കാര്യത്തിലോ വാഹനങ്ങളുടെ കാര്യങ്ങളിലോ മാത്രമല്ല ഇവർ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളത്. ദുബായിലെ ബുർജുഗലീഫ എന്ന വിസ്മയം തീർത്തത് സാംസങ് കമ്പനിയാണെന്ന് ഇപ്പോഴും കുറെ ആളുകൾക്ക് അറിയില്ലയെന്നതാണ് സത്യം. അതുപോലെ അവർ കൈവെച്ചിട്ടുള്ള മേഖലകൾ പലതാണ്.

നമ്മുടെ ഈ ലോകത്ത് നിലവിലുള്ള കപ്പലുകളിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത് സാംസങ്ങും ഹ്യുണ്ടായും പോലെയുള്ള കമ്പനികളാണ്. അതുപോലെ ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി നൽകുന്ന കമ്പനികളുടെ കൂട്ടത്തിലും ഈ രണ്ട് കമ്പനികളുണ്ട്. സൗത്ത് കൊറിയയുടെ വലിയ അഭിമാനം തന്നെയാണ് ഈ രണ്ട് കമ്പനികളെന്ന് നിസംശയം പറയാൻ കഴിയും.