ഭൂമിയില്‍ സൂര്യന്‍ അസ്തമിക്കാത്ത ഒരു നാട്

ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം കറങ്ങുന്നത്(ഭ്രമണം) കൊണ്ടാണ് നമുക്ക് തുടര്‍ച്ചയായി രാത്രിയും പകലും ഒരുപോലെ ലഭിക്കുന്നത് എന്ന കാര്യം നാം ചെറിയ ക്ലാസുകള്‍ മുതലേ കേള്‍ക്കാറുണ്ടല്ലേ? ആ ഒരു അറിവ് നമുക്ക് ലഭിക്കുന്നതിനു മുന്നേ നമ്മളില്‍ പലരും വിചാരിച്ചിരുന്നത് സൂര്യന്‍ കറങ്ങുന്നത് കൊണ്ടാണ് നമുക്ക് രാത്രിയും പകലും ലഭിക്കുന്നത് എന്നല്ലേ? പക്ഷെ നമ്മുടെ കണ്ണുകള്‍ കാണുന്നത് ശെരിയാണ്. കാരണം രാവിലെ കിഴക്കുദിച്ച സൂര്യന്‍ പിന്നീട് സഞ്ചരിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നതാണ് നമ്മള്‍ നേരിട്ട് കാണുന്ന കാഴ്ച. അത്കൊണ്ട് തന്നെ സൂര്യന്‍ ചലിക്കുന്നത് കൊണ്ടല്ല രാത്രിയും പകലും ഉണ്ടാകുന്നത് എന്ന് പറയാന്‍ കഴിയില്ല. പിന്നീടാണ് നമ്മള്‍ മുതിര്‍ന്ന ക്ലാസുകളില്‍ നിന്നും മനസ്സിലാക്കിയത് ഭൂമി സൂര്യനെ വലം വെക്കുന്നത്(ചംക്രമണം) കൊണ്ടാണ് രാത്രിയും പകലും ഉണ്ടാമുന്നത് എന്ന് മനസ്സിലായത്. ഇങ്ങനെ സൂര്യന്‍ കറങ്ങുന്നുണ്ട് എന്ന് നമുക്ക് തോന്നുന്ന ആ അവസ്ഥയെ അയനം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ നമുക്ക് എല്ലാ കാലയളവിലും ഒരുപോലെയല്ല രാത്രിയും പകലും ലഭിക്കുന്നത്. കൂടാതെ ദീര്‍ഘ കാലയളവില്‍ പകലും രാത്രിയും മാത്രം ലഭിക്കുന്ന ചില സ്ഥലങ്ങളും ഭൂമിയിലുണ്ട്. ആ സവിശേഷതകളിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം.



Sun
Sun

നമ്മള്‍ ജീവിക്കുന്ന ഈ ഒരു ഭൂപ്രദേശവും മിതമായ കാലാവസ്ഥയും ലഭിച്ചതില്‍ നാമെത്രയോ ഭാഗ്യവാന്മാരാണ്. ഭൂമിയെ രണ്ടു അര്‍ദ്ധഗോളങ്ങളായി ഭാഗിക്കുന്ന ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മിതമായ ചൂടും തണുപ്പുമായിരിക്കും. എന്നാല്‍ ചില സമയങ്ങളില്‍ നമുക്ക് കൂടുതല്‍ രാത്രിയും കുറച്ചു പകലും ഉള്ളതായി തോന്നാറില്ലേ? എന്നാലത് തോന്നല്‍ മാത്രമല്ല. ചില മാസങ്ങളില്‍ സൂര്യന്‍ ദക്ഷിണായന രേഖയിലൂടെയാണ് സഞ്ചരിക്കുക. ഈ ഒരു കാലയളവില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യമായിരിക്കും. അത്കൊണ്ട് തന്നെ ഈ ഒരു സമയത്ത് സൂര്യന്‍ ഏറെ വൈകി ഉദിക്കുകയും വളരെ നേരത്തെ അസ്തമിക്കുകയും ചെയ്യുന്നതിനാല്‍ രാത്രി കൂടുതലും പകല്‍ കുറവുമായിരിക്കും.



എന്നാല്‍ ഇതില്‍ നിന്നെല്ലാം വിപരീതമായി ആറു മാസത്തോളം രാത്രിയും അതുപോലെ ആറു മാസത്തോളം രാത്രിയും ഉണ്ടാകുന്ന സ്ഥലങ്ങള്‍ നമ്മുടെ ഈ ഭൂമിയിലുണ്ട്. അതായത് സൂര്യന്‍ അസ്തമിക്കാത്ത ആറു മാസം പകലും സൂര്യനുദിക്കാത്ത ആറു മാസം രാത്രിയും. അങ്ങനെ ഒരവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നുണ്ടോ? ആറു മാസം പകല്‍ മാത്രമാക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും വരാന്‍ സാധ്യതയില്ല എന്ന് തോന്നുന്നു. ഉറങ്ങുന്ന കാര്യത്തില്‍ ചെറിയ തോതില്‍ എന്തെങ്കിലും പ്രശ്നം തോന്നിയേക്കാം. എന്നാല്‍ ആറു മാസത്തോളം വരുന്ന രാത്രിയെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. നമ്മുടെ ദൈനംദിന ജീവിത ചര്യകളെ അത് സാരമായി തന്നെ ബാധിച്ചേക്കാം. ധ്രുവ പ്രദേശങ്ങളിലാണ് ഈ ഒരു പ്രതിഭാസം കണ്ടു വരുന്നത്. എന്നാല്‍ ധ്രുവ പ്രദേശങ്ങളില്‍ ഏതെങ്കിലും രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്നതായി നിങ്ങള്‍ക്കറിയാമോ? ഇല്ല എന്നാണ് കണ്ടെത്തല്‍. എന്നാല്‍ ധ്രുവ പ്രദേശത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒത്തിരി രാജ്യങ്ങളുണ്ട്. അവിടെയും ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ കണ്ടു വരാറുണ്ട്. തുടര്‍ച്ചയായിട്ടുള്ള ദീര്‍ഘ നാളത്തെ ഇരുട്ട് വളരെ ദുഷ്ക്കരമായ ഒരു പ്രതീതിയാണ് ജനിപ്പിക്കുക. എന്ത്കൊണ്ടായിരിക്കും ഇങ്ങനെയൊരു പ്രതിഭാസമുണ്ടാകുന്നത്. ഇതിന്റെ പിറകിലുള്ള കാരണം എന്തെന്നറിയാനായി താഴെയുള്ള വീഡിയോ കാണുക.