ദൈവം നേരിട്ട് പ്രത്യക്ഷപ്പെടുക എന്ന് കേട്ടിട്ടില്ലേ ? അത് ഇതാണ്.

നമ്മുടെ ജീവിതത്തിൽ ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ദൈവദൂതന്മാരെ പോലെ നമ്മൾ വിശ്വസിക്കുന്ന ചില ആളുകൾ നമ്മുടെ ജീവിതത്തിലെ അത്യാവശ്യഘട്ടങ്ങളിൽ വന്നിട്ടുണ്ടാവും. അവരെ നമ്മൾ ദൈവത്തെ പോലെയാണ് കാണുന്നത്. അത്തരത്തിലുള്ള ചില സന്ദർഭങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെയുള്ള ചില ആളുകളെ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.



Have you heard that God appears directly? This is it.
Have you heard that God appears directly? This is it.

ഇവിടെ നല്ല തണുപ്പുള്ള ഒരു കാലാവസ്ഥയിൽ നിൽക്കുന്ന ഒരു നായയാണ് കാണാൻ സാധിക്കുന്നത്. വളരെയധികം മനുഷ്യത്വമുള്ള ഒരു മനുഷ്യൻ ഈ നായക്ക് ഒരു കോട്ട് നൽകുകയാണ്. അതുവരെ തണുത്തു നിൽക്കുന്ന നായ വളരെ നന്ദിയോടെ ഈ മനുഷ്യനെ നോക്കുന്നത് ദൃശ്യങ്ങളിലൂടെ കാണാൻ സാധിക്കുന്നുണ്ട്. ഒരു മൃഗം ആണെങ്കിൽ പോലും തന്റെ തണുപ്പ് അകറ്റിയ വ്യക്തിയോട് കാണിക്കുന്ന ആദരസൂചകമായി നോട്ടം വ്യക്തമായി തന്നെ ഈ വീഡിയോയിൽ കാണാൻ സാധിക്കും.



മറ്റൊരു ദൃശ്യത്തിൽ കാണാൻ സാധിക്കുന്നത് അനാഥൻ എന്ന് തോന്നുന്ന ഒരു വ്യക്തി നായകൾക്കൊപ്പം ഇരുന്ന് പിറന്നാൾ ആഘോഷിക്കുന്ന കാഴ്ചയാണ്. കേക്ക് മുറിച്ചതിനുശേഷം നായകൾക്ക് അദ്ദേഹം ഇത് നൽകുന്നുണ്ട്. ഇതിനിടയിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുകയും അദ്ദേഹം ആ കണ്ണുകൾ തുടയ്ക്കുകയും ഒക്കെ ചെയ്യുന്ന ദൃശ്യങ്ങളും നമുക്ക് ക്യാമറയിൽ കാണാൻ സാധിക്കുന്നുണ്ട്. അനാഥനായ മനുഷ്യർ ആണ് ഏറ്റവും വേദന അനുഭവിക്കുന്നത് എന്ന് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ തന്നെയായിരുന്നു ഇത്.

ഇവിടെ മാനസിക വൈകല്യമുള്ള ആരുമില്ലാത്ത ഒരു കുട്ടിക്ക് ഒരു മനുഷ്യൻ ഒരു ഷൂ സമ്മാനിക്കുന്നതാണ് കാണാൻ സാധിക്കുന്നത് വളർച്ചയില്ലാത്ത ആ കുട്ടിക്ക് അത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അത് എത്ര മികച്ച നിമിഷം ആണെന്ന് കണ്ടുനിൽക്കുന്നവർക്ക് പോലും തോന്നും.



ഒരുപാട് ആഡംബര വസ്തുക്കൾ വാങ്ങുമ്പോഴോ ഒരുപാട് പണം ചിലവാക്കുന്നതോ ഒന്നുമല്ല, മനുഷ്യർക്ക് ഉള്ളിൽ ഒരു സന്തോഷം നിറയുന്നത്, വേദനിക്കുന്ന ഒരു മനുഷ്യന്റെ കണ്ണുനീർ ഓപ്പാൻ നമ്മളോരു കാരണമായാൽ അവരുടെ മുഖത്ത് ഒരു പുഞ്ചിരി നിറയ്ക്കാൻ നമ്മളെക്കൊണ്ട് സാധിക്കുന്നുണ്ടെങ്കിൽ ആ നിമിഷമാണ് ഒരു മനുഷ്യൻ അവിടെ വലുതാവുന്നത്. തീർച്ചയായും അത്തരം നിമിഷങ്ങൾ നമുക്ക് വിലമതിക്കാൻ സാധിക്കാത്തത് തന്നെയാണ്.