നിങ്ങൾ തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറിയാല്‍ എന്തുചെയ്യും?

ഈ ഡിജിറ്റൽ കാലഘട്ടത്തിൽ എല്ലാവരും ബാങ്കിടപാടുകൾ മൊബൈൽ ആപ്പുകൾ വഴിയും ഇൻറർനെറ്റ് ബാങ്കിംഗ് സംവിധാനം വഴിയുമാണ്‌ നടത്തുന്നത് ഇങ്ങനെ ചെയ്യുന്നത് വഴി പ്രാചീന ബാങ്ക് ഇടപാടുകളെ അപേക്ഷിച്ച് നമുക്ക് ധാരാളം നെട്ടങ്ങുണ്ട് ബാങ്കിൽ പോയി ഒരു നീണ്ട ക്യൂ നിൽക്കേണ്ട ആവശ്യമില്ല. ഫോമുകളും ബില്ലുകളും പൂരിപ്പിച്ച് നൽകേണ്ടതില്ല. വെറും സെക്കൻഡുകൾക്കുള്ളിൽ തന്നെ നമുക്ക് പണം എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കാൻ സാധിക്കുന്നു. എന്നാൽ ഈയൊരു സംവിധാനത്തിന് എത്രത്തോളം നമുക്ക് ഉപകാരമുണ്ടോ അത്രയും തന്നെ പോരായ്മകളും ഇതിന് ഉണ്ടെന്നു പറയാം. ഡിജിറ്റൽ സംവിധാനം എല്ലാ ബാങ്കുകളും ആവിഷ്കരിച്ചതോടെ ഉപഭോക്താക്കൾക്ക് നൽകുന്ന ലാഭത്തെകാള്‍ ഉപരി ബാങ്കിംഗ് മേഖലകളിൽ തട്ടിപ്പ് നടത്തുന്നതിനുള്ള പുതിയൊരു സാഹചര്യം ഉരുത്തിരിഞ്ഞുവന്നിരിക്കുകയാണ്.



ഇക്കാലത്ത് ബാങ്കിങ് ഇടപാടുകൾ ഓൺലൈനായും ബാങ്കില്‍ പോയും ചെയ്യുമ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. ബാങ്കുകൾ വഴി പണം കൈമാറുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിയാൽ എന്ത് ചെയ്യണമെന്നാണ് ഈ ലേഖനത്തിലൂടെ ഞങ്ങൾപറയാൻ പോകുന്നത്. നമ്മൾ ഒരു വ്യക്തിക്ക് പണം ബാങ്ക് വഴി കൈമാറുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിയാൽ എന്ത് സംഭവിക്കും അങ്ങനെ തെറ്റി പണമയച്ചാൽ നമ്മളെന്താണ് ചെയ്യേണ്ടത് എന്നാണ് ഈ ലേഖനത്തിലൂടെ നമ്മൾ പരിശോധിക്കാൻ പോകുന്നത്.



What if you transfer money to the wrong account
What if you transfer money to the wrong account

പണം അയക്കുന്ന വ്യക്തി സ്വമേധയാ അക്കൗണ്ട് നമ്പർ അബദ്ധവശാൽ തെറ്റിച്ച് നൽകിയത് ആണെങ്കിൽ അതിൽ ബാങ്കിന് യാതൊരുവിധത്തിലുള്ള ഉത്തരവാദിത്വവും ഉണ്ടാവില്ല. ഉദാഹരണത്തിന് ബാങ്കിലോ, മൊബൈൽ ബാങ്കിംഗ് ആപ്പുകളിലോ പണം സ്വീകരിക്കേണ്ട വ്യക്തിയുടെ യഥാർത്ഥ അക്കൗണ്ട് നമ്പറിന് പകരം തെറ്റിയ അക്കൗണ്ട് നമ്പർ നൽകിയാൽ. അത്തരം പ്രശ്നങ്ങളില്‍ ബാങ്കുകള്‍ അവരുടെ സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ് സ്വീകരിക്കുക.

സാധാരണ ഗതിയിൽ അക്കൗണ്ട്‌ ഉടമയുടെ പേരും അക്കൗണ്ട് നമ്പറും ഒത്തുചേര്‍ന്നാല്‍ മാത്രമാണ് ഇടപാട് നടക്കാറുള്ളത്. എന്നാൽ അക്കൗണ്ട് നമ്പർ അതുപോലെതന്നെ ഐ.എഫ്.എസ്.സി കോഡ് ഒത്തുചേർന്നാൽ വിജയകരമായി ഇടപാട് നടക്കുകയാണ് ചെയ്യുക. ഇങ്ങനെ നടന്ന ഒരു ഇടപാടിൽ നിങ്ങൾ പിന്നീട് ശ്രദ്ധിക്കുകയാണ് അക്കൗണ്ട് നമ്പർ തെറ്റിയാണ് നൽകിയിട്ടുള്ളതെന്ന്. എങ്കിൽ പണം ഏതു വ്യക്തിയുടെ അക്കൗണ്ടിലാണോ ക്രെഡിറ്റ് ചെയ്തത് ആ വ്യക്തിയെ നിങ്ങൾ ബന്ധപ്പെട്ട് അയാളോട് പണം തിരിച്ചുനൽകാൻ പറയണം അല്ലാതെ വേറെ മാർഗങ്ങൾ ഇല്ല. ഇനി നിങ്ങൾ രേഖപ്പെടുത്തിയ അക്കൗണ്ട് നമ്പർ ശരിയാണെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥർ അക്കൗണ്ട് നമ്പർ തെറ്റിച്ചതാണെങ്കില്‍. പണം നിങ്ങൾക്ക് തിരിച്ചു നൽകാൻ ബാങ്ക് ബാധ്യസ്ഥരാണ്. അക്കൗണ്ട് നമ്പർ തെറ്റി അയച്ചത് ആരാണോ അവരാണ് ആ പണം തിരിച്ചു നൽകാൻ ബാധ്യസ്ഥരായ ആളുകൾ.



ഇനി പറയുന്ന തെറ്റുകൾ ബാങ്കിങ് ഇടപാടുകളിൽ സംഭവിച്ചാൽ പണം മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്.

1. തെറ്റായ അക്കൗണ്ട് നമ്പർ എഴുതുകയോ അല്ലെങ്കില്‍ മൊബൈൽ ബാങ്കിംഗ് ആപ്പുകളിൽ ടൈപ്പ് ചെയ്യുകയോ ചെയ്യുന്നത്.
2. അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ഐ.എഫ്.എസ്.സി കോഡ് തെറ്റായ രീതിയിൽ ടൈപ്പ് ചെയ്യുക.
3. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സാങ്കേതിക പിഴവുകള്‍.

Banking
Banking

ഇനി നിങ്ങൾ തെറ്റായ ഒരു അക്കൗണ്ടിലേക്ക് പണം അബദ്ധവശാൽ കൈമാറിയാൽ ഉടൻതന്നെ ബാങ്കിനെയും ബന്ധപ്പെട്ട ബ്രഞ്ചിനെയും അറിയിക്കുക. നിങ്ങൾ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പർ നിലവിൽ ഇല്ലെങ്കിൽ നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരിച്ചു ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. എന്നാൽ നിങ്ങൾ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പർ നിലവിലുണ്ടെങ്കിൽ നിങ്ങളുടെ ഉടന്‍ നടപടി എടുക്കേണ്ടതാണ്. പണം കൈമാറിയത് തെറ്റായ അക്കൗണ്ടിലേക്കാണെന്ന് തെളിയിക്കാൻ രേഖകൾ നിങ്ങൾ ബാങ്കിന് നൽകേണ്ടതുണ്ട്.

തെറ്റായ അയച്ച പണം ലഭിച്ച വ്യക്തി നിങ്ങളുടെ പണം തിരികെ നൽകാൻ വിസമ്മതിക്കുകയാണെങ്കിൽ പ്രക്രിയ അൽപ്പം കഠിനമാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് നിയമ നടപടി സ്വീകരിക്കാം.

എല്ലായിപ്പോഴും ഇടപാട് നടത്തുന്നതിന് മുമ്പ് അക്കൗണ്ട് നമ്പറും വ്യക്തിയുടെ പേരും ഐ.എഫ്.എസ്.സി കോഡും വീണ്ടും പരിശോധിക്കേണ്ടത് ആവശ്യമാണ്. എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഒഴിവാക്കുന്നതിന് ഇത് സഹായിക്കും. എന്നാൽ നിങ്ങൾക്ക് അറിയാത്ത വ്യക്തിക്ക് പണം കൈമാറപ്പെട്ടാല്‍ ക്യാൻസൽ ചെയ്യുന്നതിനായി ഉടൻതന്നെ ബാങ്കിനോട് അഭ്യർത്ഥിക്കണം. നടത്തിയ ഇടപാട് ക്യാന്‍സല്‍ ചെയ്യാന്‍ ബാങ്കിന് സാധിച്ചില്ലെങ്കിൽ നിങ്ങൾ ബാങ്കിംഗ് ഓംബുഡ്സ്മാന് രേഖാമൂലം പരാതി നൽകുന്നത് നന്നായിരിക്കും.