അണ്ടർടേക്കറെ കുറിച്ച് ആർക്കും അറിയാത്ത രഹസ്യങ്ങൾ.

നമ്മളിൽ പലരും ചെറിയ ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്‌കൂൾ കഴിഞ്ഞു വന്നാൽ ഏറ്റവും കൂടുതൽ കാണുന്നത് ഗുസ്തി ആയിരിക്കും. ഒരുപക്ഷെ. കാർട്ടൂണുകൾ കഴിഞ്ഞാൽ പിന്നെ കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്നത് ഗുസ്തി ആയിരിക്കും. സ്‌കൂൾ കഴിഞ്ഞു ഓടിക്കിതച്ചു വരുന്നത് തന്നെ ഇത് മനസ്സിൽ വിചാരിച്ചു കൊണ്ടായിരിക്കും. ഡബ്ല്യൂഡബ്ല്യൂഇ ചാനലിൽ ആയിരിക്കും പ്രധാനമായും ഇത്തരം ബോക്സിങ് ഉണ്ടാകുക. ഇത് കാണുന്നത് എന്തിനാണെന്നോ? അടുത്ത ദിവസം കൂട്ടുകാരോട് ഇതിനെ കുറിച്ച് വാതോരാതെ സംസാരിക്കാൻ. ചെറുപ്പത്തിൽ ഈ ബോക്സിംഗ് കാണുന്നതും സ്കൂളിൽ സുഹൃത്തുക്കളുമായി സംഭവങ്ങൾ സംസാരിക്കുന്നതും ഒരു പ്രത്യേക രസം തന്നെയായിരുന്നു.നിങ്ങൾ ഡബ്യുഡബ്ള്യുഇ ചാനലിന്റെ സ്ഥിരം പ്രേക്ഷകനായിരുന്നു എങ്കിൽ അണ്ടർടേക്കർ എന്ന വ്യക്തിയെ ഏറെ സുപരിചിതമായിരിക്കും. പലരും അദ്ദേഹത്തിന്റെ ആരാധകരാണ്. 90-കളിലെ കുട്ടികൾക്കിടയിൽ പ്രശസ്‌തനായ അണ്ടർടേക്കറെക്കുറിച്ചുള്ള ചിലകാര്യങ്ങളാണ് ഞങ്ങൾ ഇന്നിവിടെ പറയാൻ പോകുന്നത്.



Undertaker
Undertaker

പണ്ട് കാലങ്ങളിൽ സ്‌കൂളിൽ പഠിക്കുന്ന സമയത്തു കുട്ടികൾക്കിടയിൽ അണ്ടർടേക്കറെ കുറിച്ച് ചില തത്വങ്ങൾ നിലനിന്നിരുന്നു. അതായത് അണ്ടർടേക്കറിന് 7 ജീവിതങ്ങളുണ്ടെന്നും അദ്ദേഹം മരിച്ചാലും വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരുമെന്നും എന്നെല്ലാം വിശ്വസിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹത്തിന് കെയ്ൻ ദി അണ്ടർടേക്കർ, കമാൻഡോ, മാർക്ക് കോളസ്, മീൻ മാർക്ക് കോളസ്, മീൻ മാർക്ക്, ഡൈസ് മോർഗൻ, ദ മാസ്റ്റർ ഓഫ് പെയിൻ, ദ പനിഷർ എന്നിങ്ങനെ 7 പേരുകളുണ്ട്. അതിൽ അവസാനത്തെ പേര് അണ്ടർടേക്കർ എന്നാണ്. എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മാർക്ക് വില്യം ഗാലവേ എന്നാണ് എന്നും പറയപ്പെടുന്നുണ്ട്.



എഗ്ഗ് മാൻ

ബോക്‌സിംഗിന്റെ പല പ്ലാറ്റ്ഫോമുകളിലും കളിച്ചിട്ടുള്ള ദി അണ്ടർടേക്കർ 1990-ലാണ് ആദ്യമായി ബോക്‌സിംഗിലേക്ക് കാലെടുത്തു വെക്കുന്നത്. ആദ്യം ആൾക്കൂട്ടത്തിന് മുന്നിൽ ഒരു വലിയ മുട്ട പ്രദർശിപ്പിക്കുകയും ശേഷം മുട്ട പൊട്ടിക്കുന്ന കോഴിയുടെ വേഷം ധരിക്കുകയും ചെയ്യാമെന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അത് ഗോബ്ലെഡി ഗൂക്കറിന് നൽകി. ആ ശ്രമം ജനങ്ങളിൽ വലിയ നെഗറ്റീവ് ഇമേജ് സൃഷ്ടിച്ചു, അങ്ങനെയുള്ള ഒരു എഗ്ഗ് മനുഷ്യനെ ആരും അംഗീകരിച്ചില്ല. ഇത് അദ്ദേഹത്തിന് വലിയൊരു തിരിച്ചടിയായിരുന്നു.



ബ്ലാക്ക് ബെൽറ്റ്

അണ്ടർടേക്കർ ഡബ്ല്യുഡബ്ല്യുഇയിലാണെങ്കിലും അദ്ദേഹം നിസ്സാരക്കാരനായിരുന്നില്ല. ആയോധനകലയിൽ ബ്ലാക്ക് ബെൽറ്റ് കൈവശമുള്ള ബ്രസീലിയൻ ജൂയി ജിസ്റ്റോയാണ് അദ്ദേഹം. എംഎംഎ എന്നറിയപ്പെടുന്ന മിക്സഡ് ആയോധന കലയിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് യുദ്ധത്തിൽ അതീവ താല്പര്യമുണ്ടാകാനും കാരണമായി.

അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം 3 പേരെ വിവാഹം ചെയ്തിട്ടുണ്ട്. 1989-1999 കാലഘട്ടത്തിൽ ജോർഡി ലിന്നിനെ വിവാഹം കഴിച്ചു. പിന്നീട് സാറ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു, ഇപ്പോൾ മക്കെയ്ൽ മക്കൂൾ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. ഈ 3 പേർക്കും കൂടി ആകെ 4 കുട്ടികളാണുള്ളത്. അദ്ദേഹത്തിന്റെ നാലാമത്തെ മകൾ 2012 ലാണ് ജനിച്ചത്.

WWE-യിലെ അണ്ടർടേക്കറുടെ ഇളയ സഹോദരൻ കെയ്ൻ ആണ് എന്നാണു പറയപ്പെടുന്നത്. അതായത് കെയ്ൻ അണ്ടർടേക്കർ. അതിനാലാണ് ഇരുവരും സഹോദരന്മാരാണെന്ന് പറയപ്പെടുന്നത്.അതുപോലെ തന്നെ ഇരുവരും തമ്മിൽ വലിയ മത്സരം നടന്നിട്ടുണ്ട്. എന്നാൽ ഇവർ സഹോദരങ്ങളല്ല. ഇതോടെ 184 തവണ അവർ മുഖാമുഖം മത്സരിച്ചു. ഇതിൽ 106 മത്സരങ്ങളിൽ അണ്ടർടേക്കർ വിജയിക്കുകയും 21 മത്സരങ്ങളിൽ തോൽക്കുകയും മറ്റെല്ലാ മത്സരങ്ങളും സമനിലയിൽ അവസാനിക്കുകയും ചെയ്തു.

സാധാരണയായി ഒരു WWE ബോക്‌സിംഗ് മത്സരത്തിൽ രണ്ട് പേർ പോരാടുമ്പോൾ അവരിൽ ഒരാൾ മറ്റൊരാളെ പരാജയപ്പെടുത്തണം. ഒരു നിശ്ചിത ലോക്ക് പൊസിഷനിൽ എത്തിയാൽ മാത്രമേ റഫറി മൂന്ന് തവണ തറയിൽ അടിച്ചു വിജയം ഉറപ്പിക്കുകയുള്ളൂ. അതേ സമയം, എതിരാളിക്ക് അടികൾ താങ്ങാൻ കഴിയുന്നില്ലെങ്കിൽ തന്റെ പരാജയം സമ്മതിച്ച് മൂന്ന് തവണ ഗ്രൗണ്ടിൽ തട്ടിയാൽ എതിരാളി വിജയിക്കും. അണ്ടർടേക്കർ ഇതുവരെ 2200 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഒരിക്കൽ പോലും തോൽവി സമ്മതിച്ചിട്ടില്ല കൂടാതെ നിരവധി തവണ വിജയം രുചിച്ചിട്ടുമുണ്ട്.

മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ, അണ്ടർ ടേക്കർ മികച്ച ഗുസ്തിക്കാരനാണെങ്കിലും വെള്ളിപ്പാത്രങ്ങളെ അണ്ടർടേക്കറിന് ഭയമാണ്. വെള്ളിപ്പാത്രങ്ങളെ തനിക്ക് ഭയമാണെന്ന് അദ്ദേഹത്തിന്റെ മാനേജർ പോൾ ബാരർ ഒരു അഭിമുഖത്തിൽ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. വെള്ളിയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ ഒരുപക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത് കൊണ്ടാകാം വെള്ളിപാത്രങ്ങളെ അണ്ടർ ടേക്കർ ഭയക്കുന്നത് എന്ന് അദ്ദേഹത്തിന്റെ മാനേജർ പോൾ കൂട്ടിച്ചേർക്കുന്നു.