നമ്മൾ പലരും നിസ്സാരമായി കാണുന്ന പ്രഷർകുക്കറിൽ ഒളിഞ്ഞിരിക്കുന്ന ഒരു അപകടം.

പ്രഷർകുക്കർ ഇല്ലാത്ത ഒരു വീട് പോലും ഇന്ന് ഇല്ല എന്ന് തന്നെ പറയാം. കാരണം  ഭക്ഷണം പാകം ചെയ്യുന്നതിന് ഏറെ സമയവും അതുപോലെതന്നെ ഊർജ്ജവും അല്ലെങ്കില്‍ ഇന്ധനവും ലാഭം തരുന്ന ഒരു മികച്ച ഉപാധിയാണ് പ്രഷർകുക്കർ ഉകൾ. പ്രഷർകുക്കർ ഭക്ഷണം പാകം ചെയ്യുന്നത് അതിനുള്ളിലെ മർദ്ദവും ചൂടും ഉപയോഗിച്ചാണ്. എന്നാൽ ഈ പ്രഷർകുക്കറുകൾ ചില സമയങ്ങളിൽ അപകടകാരിയുമാണ്.



ഏതൊരു ഉൽപ്പന്നത്തിനും നല്ല വശവും ചീത്ത വശവും ഉള്ളതുപോലെ. പ്രഷർകുക്കറുകൾക്കും ഒരു ചീത്ത വശമുണ്ട്. പ്രഷർകുക്കറുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽനിന്നും എങ്ങനെ രക്ഷനേടാം എന്നാണ് ഇന്ന് ഈ ലേഖനത്തിലൂടെ ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത്.



Pressure Cooker
Pressure Cooker

പ്രഷർകുക്കർ ഉപയോഗിക്കുന്നതിനു എപ്പോഴും അതിനു മുകളിലെ ടോപ് അല്ലെങ്കിൽ അടപ്പ് ശ്രദ്ധിക്കണം. ഈ അടപ്പിന് നോസ് എന്ന ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള തടസ്സം അതായത് പ്രഷർ പുറത്തേക്ക് പോകുന്നതിനു തടസ്സമായി എന്തെങ്കിലും നിൽക്കുന്നുണ്ടെകിൽ. അത് ഉടൻ തന്നെ നീക്കം ചെയ്യണം. കുക്കറിന് ഉള്ളിലെ മർദ്ദം ശരിയായ രീതിയിൽ പുറത്തേക്ക് പോയില്ല എങ്കിൽ അത് കുക്കറിനുള്ളിൽ സാധാരണയിലും കൂടുതൽ മർദ്ദം ഉണ്ടാവുകയും വലിയൊരു അപകടത്തിന് കാരണമാവുകയും ചെയ്യും.

പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കുക്കറിന്‍റെ അടുപ്പിനുള്ളിൽ വരുന്ന വാഷർ. ഈ വാഷറുകള്‍ ഒരു നിശ്ചിത കാലയളവിൽ മാറിയില്ലെങ്കിൽ കുക്കറിനുള്ളിലെ മർദ്ദവും ചൂടും പുറത്തുപോകാതെ ഒരു വൻ അപകടം തന്നെ സംഭവിച്ചേക്കാം. പലരും വാഷറിറെ പ്രശ്നം മനസ്സിലാക്കാതെ കുക്കറിന് എന്തോ കാര്യമായി കേടുപാടുകൾ സംഭവിച്ചു എന്ന് കരുതി പുതിയ കുക്കർ മാറ്റി വാങ്ങാറുണ്ട്. ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിച്ചാൽ പല വലിയ അപകടങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാൻ സാധിക്കും.



ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത്.