നമ്മുടെ ഈ ക്രിക്കറ്റ് താരങ്ങളുടെ വരുമാനം അറിഞ്ഞാല്‍ ബോധംപോകും.

സിനിമാതാരങ്ങളെ പോലെതന്നെ സെലിബ്രേറ്റികളാണ് ക്രിക്കറ്റ് താരങ്ങളും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. എന്നാൽ ഇവരൊക്കെ ചില പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ഇവരുടെയൊക്കെ ഒരുവർഷത്തെ പരസ്യവരുമാനം കേൾക്കുകയാണെങ്കിൽ ഞെട്ടിപ്പോകുമെന്നുള്ളതാണ് സത്യം. പരസ്യത്തിൽ നിന്നും ഇവർക്ക് ലഭിക്കുന്നത് വലിയ ഒരു തുക തന്നെയാണ്.



ആദ്യമായി പറയാൻ പോകുന്നത് ശിക്കർ ധവാൻ എന്ന് ക്രിക്കറ്റ് താരത്തിന്റെ പരസ്യവരുമാനമാണ്. ഏകദേശം പരസ്യത്തിലൂടെ മാത്രം ഒരുമാസം ഇയാൾ സമ്പാദിക്കുന്നത് 120 കോടി
രൂപയാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചില ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ഇദ്ദേഹം.



Indian cricket players
Indian cricket players

അടുത്ത ക്രിക്കറ്റ് താരം രോഹിത് ശർമയാണ്. വലിയതോതിൽ തന്നെ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണ് രോഹിത് ശർമയും. രോഹിത് ശർമയുടെ ഒരു വർഷത്തെ പരസ്യവരുമാനം മാത്രമായി വരുന്നത് 145 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന വിവരം. രോഹിത് ശർമയും ചില ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡറാണ്. സ്മാർട്ട് വാച്ചുകളുടെയും മറ്റും പരസ്യമോഡലായി പല പരസ്യങ്ങളിലും രോഹിത് ശർമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കാലാകാലങ്ങളായി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സച്ചിനാണ്. പലരും ക്രിക്കറ്റ് കാണാൻ തുടങ്ങിയത് തന്നെ സച്ചിന്റെ കാലഘട്ടം മുതലാണ്. ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും സച്ചിനുള്ളത് ധാരാളം ആരാധകർ തന്നെയാണ്. സച്ചിന്റെ ഒരു പരസ്യമെടുക്കുകയാണെങ്കിൽ ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് ബൂസ്റ്റിന്റെ പരസ്യം തന്നെയായിരിക്കും. എന്നാൽ ബൂസ്റ്റിന്റെ മാത്രമല്ല നിരവധി പരസ്യങ്ങളിൽ സച്ചിൻ മോഡലായി എത്താറുണ്ട്. ഈ പരസ്യവരുമാനം തന്നെ ഒരു വർഷം സച്ചിന് നേടിക്കൊടുക്കുന്നത് 165 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിപണിയിൽ വളരെയധികം താരമൂല്യമുള്ള ഒരു വ്യക്തിയാണ് സച്ചിൻ ടെണ്ടുൽക്കർ.



സച്ചിനെ പോലെ തന്നെ ആരാധകരുള്ള ഒരു ക്രിക്കറ്റ് താരമാണ് ധോണി. ധോണിക്കും ആരാധകരേറെയാണ്. ധോണിയുടെ പരസ്യവരുമാനമെന്ന് പറയുന്നത് ഏകദേശം 185 കോടി രൂപയാണ് ഒരു വർഷം എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി പരസ്യങ്ങളുടെ മോഡലായി ധോണി എത്തിയിട്ടുമുണ്ട്.

ഇന്നത്തെ കാലഘട്ടത്തില്ലെല്ലാവരുടെയും പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്നു പറയുന്നത് വിരാട് കോഹ്ലിയാണ്. നിരവധി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിരാട് കോലിയുടെയും പരസ്യവരുമാനം ഒരു വർഷം 200 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ ഏറ്റവും കൂടുതൽ പരസ്യവരുമാനം നേടുന്ന ഒരു ക്രിക്കറ്റ് താരവും വിരാട് കോലി തന്നെയാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് മാത്രം മില്യൺ കണക്കിനാണ്. ഒരു ഇൻസ്റ്റഗ്രാം കോളാബിലൂടെ തന്നെ കോടികളാണ് അദ്ദേഹം ഉണ്ടാക്കുന്നതെന്ന് അറിയാൻ സാധിക്കുന്നത്.