ലോകവിപണിയിൽ ഡിമാൻഡുള്ള ഇന്ത്യൻ വാഹനങ്ങൾ.

ലോക വാഹന നിർമാതാക്കളിൽ ഇന്ത്യയുടെ പങ്ക് ചെറുതല്ല. ചെറിയ വാഹനങ്ങൾ മുതൽ വലിയ ട്രക്കുകൾ വരെ ഇന്ത്യൻ നിർമാതാക്കളാണ് ലോകത്ത് വിതരണം ചെയ്യുന്നത്. അതുപോലെതന്നെ ലോകത്ത് വാഹനവിപണികളിൽ ഇന്ത്യയുടെ പങ്കും ചെറുതല്ല. അടുത്തിടെ നിരവധി വിദേശ കമ്പനികളാണ് ഇന്ത്യൻ വിപണി ലക്ഷ്യമാക്കി വാഹനങ്ങൾ നിർമ്മാണം ആരംഭിച്ചത്. കിയാ, എംജി പോലുള്ള വിദേശ വാഹന കമ്പനികൾ വരെ ഇന്ത്യയിൽ ഇപ്പോൾ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. ലോകത്ത് മുന്നിൽനിൽക്കുന്ന 100 വാഹന നിർമാതാക്കളിൽ 8 എണ്ണം ഇന്ത്യയിൽ നിന്നുള്ളതാണ്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.



Indian Vehicle Brands
Indian Vehicle Brands

1. അശോക് ലെയ്ലാൻഡ്
തമിഴ്നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇപ്പോൾ ഹിന്ദു ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ഒരു ഓട്ടോമോട്ടീവ് കമ്പനിയാണ് അശോക്‌ലൈലാൻഡ്. 1948-ല്‍ അശോക് മോട്ടേഴ്സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ കമ്പനി 1995 അശോക് ലെയ്ലാൻഡ് കമ്പനിയായി മാറി. പ്രധാനമായും കൊമേഴ്സിൽ വാഹനങ്ങളാണ് അശോക്‌ ലൈലാൻഡ് നിർമ്മിക്കുന്നത്. ഇപ്പോൾ ഈ കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി പടർന്നുപന്തലിച്ചു കിടക്കുന്നു.



2. റോയൽ എൻഫീൽഡ്
റോയൽ എൻഫീൽഡ് എന്ന കമ്പനി അറിയാത്ത യുവാക്കൾ ഇല്ലെന്നുതന്നെ പറയാം. ബ്രിട്ടനിൽ ആരംഭിച്ച റോയൽ എൻഫീൽഡ് കമ്പനി നിലവിൽ ഇന്ത്യയിൽ ഐഷർ എന്ന കമ്പനിയുടെ കീഴിലാണ് വരുന്നത്.ബ്രിട്ടനിൽ സ്ഥാപിതമായിട്ടുള്ള കമ്പനി ആണെങ്കിലും റോയൽ എൻഫീൽഡ് കമ്പനിയുടെ കൂടുതൽ പ്രവർത്തനങ്ങളും ഇന്ത്യ കേന്ദ്രീകരിച്ചാണ്. ഈ കമ്പനി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ടൂവീലർ ബൈക്കുകളാണ് നിർമ്മിക്കുന്നത്.

3. ടിവിഎസ്
തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന ടൂവീലർ നിർമ്മാണക്കമ്പനിയാണ് ടിവിഎസ്. 20000 കോടിയിലധികം വരുമാനമുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ മോട്ടോർ സൈക്കിൾ നിർമാണ കമ്പനിയാണ് ടിവിഎസ്. ടൂവീലറുകൾ മാത്രമല്ല വാഹനങ്ങളുടെ പാർട്സും കമ്പനി ഉപയോഗിക്കുന്നു.



4. ടാറ്റാ മോട്ടേഴ്സ്
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് ആണ് റ്റാറ്റാ. മുംബൈ ആസ്ഥാനമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഒരു വാഹന നിർമാതാക്കളാണ് ടാറ്റാ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർന്നുകൊണ്ടിരിക്കുന്ന വാഹന നിർമാതാക്കളിൽ ഒന്നാണ് ടാറ്റാ.

5. ഹീറോ
ഹീറോ മോട്ടോർ കോർപ്പ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരുചക്രവാഹന നിർമ്മാതാക്കളാണ് ഹീറോ മോട്ടോർ കോർപ്പ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ടൂവീലർ ബ്രാൻഡ് ആണ് ഹീറോ. ഇന്ത്യക്കാർക്ക് താങ്ങാവുന്ന തരത്തിലുള്ള വില നിലവാരത്തിലാണ് ഈ ബ്രാൻഡ് ടൂവീലറുകൾ പുറത്തിറക്കുന്നത്.

6. ബജാജ്
പൂനെ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയാണ് ബജാജ്. ബജാജ് ഇരുചക്രവാഹനങ്ങൾക്ക് പുറമേ ഓട്ടോറിക്ഷയും നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി സ്പോർട്സ് ബൈക്കുകൾ ഒരു ഇന്ത്യൻ കമ്പനി കൂടിയാണ് ബജാജ്.

7. മാരുതി

മറ്റുള്ള വാഹന നിർമാതാക്കൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്ര തരത്തിലുള്ള വാഹനങ്ങളാണ് മാരുതി നിർമ്മിച്ചിട്ടുള്ളത്. ഇന്ത്യക്കാർ നെഞ്ചേറ്റിയ കാർ നിർമാണ കമ്പനി എന്ന് തന്നെ പറയാം മാരുതിയെ. ജാപ്പനീസ് കമ്പനിയായ സുസുക്കിയുമായി ചേർന്നാണ് മാരുതി ഇന്ത്യയിൽ വാഹനങ്ങൾ ഇറക്കുന്നത്. കഴിഞ്ഞ 25 വർഷമായി മാരുതി ഇന്ത്യൻ നിരത്തുകളിൽ നന്നായി മുന്നേറുന്നു.

8. മഹീന്ദ്ര

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്നതിൽ അഞ്ചാം സ്ഥാനമാണ് മഹേന്ദ്രയ്ക്കുള്ളത്. വിദേശരാജ്യങ്ങളിൽ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള വാഹന നിർമ്മാതാവാണ് മഹീന്ദ്ര. ചെറിയ വാഹനങ്ങൾ മുതൽ വലിയ ട്രക്കുകൾ വരെ മഹീന്ദ്ര നിർമിക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായ മഹീന്ദ്ര പ്രവർത്തിക്കുന്നത്.