യഥാർത്ഥത്തിൽ ഹസ്തദാനം ചെയ്യുന്ന രീതി എങ്ങനെ ഉണ്ടായതെന്ന് അറിയുമോ ?

രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം പുതുക്കുന്നതിന് വേണ്ടി ചെയ്യുന്ന ഏറ്റവും മികച്ച ഒരു കാര്യമാണ് ഹസ്തദാനമെന്നു പറയുന്നത്. ഇപ്പോൾ ഈ കൊറോണക്കാലത്ത് ആണ് കൂടുതലും ആളുകൾ ഹസ്തദാനം ചെയ്യാൻ മടിച്ചു തുടങ്ങിയത്. അതിന് കാരണം സാമൂഹിക അകലം ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് ഒരുപക്ഷേ അധികം ആർക്കും അറിയില്ല. ഇത് തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി എന്നാണ് അറിയാൻ സാധിക്കുന്നത്. യഥാർത്ഥ അർത്ഥമെന്ന് പറയുന്നത് പരസ്പരം ഹസ്തദാനം ചെയ്യുന്നവരുടെ കൈകളിൽ ഒന്നുമില്ലന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്. ആയുധങ്ങൾ പോലുള്ളവ ഒന്നും തന്നെ ഇവർ കയ്യിൽ കരുതിയിട്ടില്ലന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് പരസ്പരം ഇത്തരത്തിൽ ഹസ്തദാനം ചെയ്യുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.



Modi
Modi

പണ്ട് കാലങ്ങളിൽ ഈ ഒരു കാര്യത്തിന് വേണ്ടിയായിരുന്നു പരസ്പരം ഹസ്തദാനം ചെയ്ത് തുടങ്ങിയത്. ആ സമയത്ത് പരസ്പരം കുഴപ്പങ്ങളൊന്നുമില്ല തമ്മില് കൈ കൊടുക്കുന്നതിന് എന്ന് മനസിലാക്കാനും അതുപോലെ അപകടകരങ്ങളായ യാതൊരു ഉപകരണങ്ങളും ഇവരുടെ കൈകളിലില്ല എന്ന് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ ആളുകളും ഇത്തരത്തിൽ ഉള്ള രീതികൾ പിന്തുടർന്നത്. എന്നാൽ പിൽക്കാലത്ത് ഇത് ഒരു സ്നേഹത്തിന്റെ പ്രതീകമായി മാറുകയായിരുന്നു ചെയ്തത്. പിന്നീട് വലിയ വലിയ രാജ്യങ്ങൾ പോലും തങ്ങളുടെ ഉടമ്പടികളുടെ ഒരു സ്നേഹപ്രകടനമായി പോലും ഇത്തരത്തിലുള്ള ഹസ്ഥധാനത്തെ കണ്ടു തുടങ്ങുകയായിരുന്നു ചെയ്തത്.



നമ്മൾ ഓരോ ദിവസവും ചെയ്യുന്ന ഓരോ കാര്യങ്ങൾക്ക് പിന്നീടും ഇത്തരത്തിലുള്ള ഒരുപാട് കഥകളുണ്ട് എന്നതാണ് സത്യം. ഇതിൽ പല കഥകളും നമുക്ക് അറിയില്ല എന്നത് മറ്റൊരു സത്യം മാത്രമാണ്. ഹസ്തധാനത്തിന് പിന്നിൽ ഇത്തരത്തിലൊരു കഥ ഉള്ളതുപോലെ തന്നെ നമ്മൾ ജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങൾക്കു പിന്നിലും രസകരങ്ങളായ ഒരുപാട് കഥകൾ ഉണ്ടായിരിക്കും.

ഇത്തരത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങൾക്കും പിന്നിൽ ഒരുപക്ഷേ ഒരുപാട് കഥകൾ ഉണ്ടായിരിക്കും. ഉദാഹരണമായി രാത്രിയിൽ നഖം വെട്ടാൻ പാടില്ലന്ന് പണ്ടുള്ളവർ പറയാറുണ്ട്. യാതൊരു കാര്യവുമില്ലാത്ത കാര്യമാണ് ഇത്. സത്യത്തിൽ അങ്ങനെ രാത്രിയിൽ നഖം വെട്ടുന്നത് കൊണ്ട് യാതൊരു ദോഷങ്ങളും ഉണ്ടാവാൻ പോകുന്നില്ല. വെറുതെ ആരൊക്കെയോ പറഞ്ഞു വന്ന പ്രശ്നങ്ങൾ മാത്രമാണിത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.